Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖേൽരത്​ന പുരസ്​കാരം:...

ഖേൽരത്​ന പുരസ്​കാരം: രാജീവ്​ ഗാന്ധിയെ ഒഴിവാക്കി; ഇനി ധ്യാൻ ചന്ദിന്‍റെ പേരിൽ

text_fields
bookmark_border
ഖേൽരത്​ന പുരസ്​കാരം: രാജീവ്​ ഗാന്ധിയെ ഒഴിവാക്കി; ഇനി ധ്യാൻ ചന്ദിന്‍റെ പേരിൽ
cancel

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്​കാരമായ ഖേൽരത്​ന പുരസ്​കാരത്തിൽ നിന്ന്​ മുൻ പ്രധാനമന്ത്രി രാജീവ്​ ഗാന്ധിയുടെ പേര്​ നീക്കി. ഹോക്കി മാന്ത്രികൻ ധ്യാൻ ച​ന്ദിന്‍റെ പേരിലായിരിക്കും ഇനി പുരസ്​കാരം അറിയപ്പെടുക. പ്രധാനമ​ന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. ഇന്ത്യൻ ജനതയുടെ വികാരങ്ങൾ മാനിച്ചുകൊണ്ട്​ ഇനി ഖേൽരത്​ന പുരസ്​കാരം ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്‍റെ പേരിന്​ ശേഷം അറിയപ്പെടുമെന്ന്​ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

1991-92 വർഷത്തിലാണ്​ ആദ്യമായി ഖേൽരത്​ന പുരസ്​കാരം ഏർപ്പെടുത്തിയത്​. ചെസ്​ മാ​ന്ത്രികൻ വിശ്വനാഥൻ ആനന്ദിനാണ്​ ആദ്യമായി പുരസ്​കാരം ലഭിച്ചത്​. ലിയാൻഡർ പേസ്​, സചിൻ തെൻഡുൽക്കർ, ധൻരാജ്​ പിള്ള, പുല്ലേല ഗോപിചന്ദ്​, അഭിനവ്​ ബിന്ദ്ര, അഞ്​ജു ബോബി ജോർജ്​, മേരി കോം, റാണി റാംപാൽ തുടങ്ങിയവരെല്ലാം ഖേൽരത്​ന പുരസ്​കാരം നേടിയിട്ടുണ്ട്​.

25 ലക്ഷം രൂപയാണ്​ ഖേൽരത്​ന പുരസ്​കാരത്തിന്‍റെ സമ്മാനതുക. ഒളിമ്പിക്​സ്​ പുരുഷ, വനിത ഹോക്കിയിൽ ഇന്ത്യ നേട്ടമുണ്ടാക്കിയതിന്​ പിന്നാലെയാണ്​ ധ്യാൻ ചന്ദിന്‍റെ പേരിലേക്ക്​ പുരസ്​കാരം മാറ്റുന്നത്​. ഇരു ടീമുകളും ഒളിമ്പിക്​സ്​ ഹോക്കി സെമിയിലെത്തിയിരുന്നു. ഇതിൽ പുരുഷ ടീം വെങ്കലം സ്വന്തമാക്കുകയും ചെയ്​തിരുന്നു. വർഷങ്ങൾക്ക്​ ശേഷമാണ്​ ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്​സിൽ ഇത്രയും വലിയ നേട്ടമുണ്ടാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Khel RatnaDhyan Chand
News Summary - Khel Ratna Award named after Major Dhyan Chand
Next Story