തോക്കിൻ മുനയിൽ വിവാഹം: പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് യുവാവ്
text_fieldsബൊകാരൊ: ബിഹാറിലെ പണ്ടാറകിൽ യുവ എഞ്ചിനീയറെ തട്ടിക്കൊണ്ട് പോയി തോക്കിൻ മുനയിൽ നിർത്തി വിവാഹം കഴിപ്പിച്ചു. ബിനോദ് കുമാറെന്ന യുവാവാണ് ബിഹാറിൽ ‘പകടുവാ വിവാഹ്’ എന്നറിയപ്പെടുന്ന ആചാരത്തിന് വിധേയനാവേണ്ടി വന്നത്. ബലം പ്രയോഗിച്ച് വിവാഹം കഴിപ്പിച്ചതിൽ യുവാവിെൻറ കുടുംബം പൊലീസിനോട് സംരക്ഷണമാവശ്യപ്പെട്ടിരിക്കുകയാണ്. സേഹാദരൻ പരാതിപ്പെട്ടതിനെ തുടർന്ന് പട്ന പൊലീസിടപെട്ട് ഗ്രാമത്തിൽ നിന്നും ബിനോദിനെ രക്ഷിക്കുകയായിരുന്നു.
ബിനോദ് കുമാറിെൻറ സഹോദരൻ സഞ്ജയ് സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ. ബൊകാരോയിലുള്ള സ്റ്റീൽ പ്ലാൻറിലെ എക്സിക്യുട്ടീവ് എഞ്ചിനീയറാണ് ബിനോദ്. ഒരു വിവാഹത്തിന് പോവാൻ വേണ്ടി ഹതിയ^പട്ന എക്സ്പ്രസിൽ കയറിയ ബിനോദിനോട് സുരേന്ദ്ര യാദവ് എന്നയാൾ മൊകാമയിലേക്ക് വരാൻ ആവശ്യപ്പെട്ടു. സമ്മതിച്ചെങ്കിലും ബലം പ്രയോഗിച്ചായിരുന്നു അവർ ബിനോദിനെ കൊണ്ട്പോയത്. ശേഷം പണ്ടാറക് എന്ന സ്ഥലത്തേക്ക് കൊണ്ട് പോയി തോക്കിൻ മുനയിൽ നിർത്തി ബിനോദിനെകൊണ്ട് ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്ന് സഞ്ജയ് പറഞ്ഞു. പകടുവ വിവാഹ് ബിഹാറിലെ ആഹിർ വിഭാഗത്തിൽ സജവമാണ്. ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവുമായി ബന്ധമുള്ള സുരേന്ദ്ര യാദവിെൻറ സമ്മർദ്ദ പ്രകാരമായിരുന്നു ബിനോദിെൻറ വിവാഹമെന്നും സഞ്ജയ് ആരോപിച്ചു.
കല്ല്യാണത്തിെൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ദൃശ്യങ്ങളിൽ ബിനോദ് തന്നെ വെറുതെ വിടാൻ കേണപേക്ഷിക്കുന്നത് വ്യക്തമാണ്. മർദ്ദിക്കുകയും നിർബന്ധിച്ച് അയാളെക്കൊണ്ട് വധുവിന് വരണമാല്ല്യം ചാർത്തിക്കുന്നുമുണ്ട്.
എന്നാൽ പെൺകുട്ടിയുടെ സഹോദരൻ ഉമേഷ് പ്രസാദ് ആരോപണങ്ങൾ നിഷേധിച്ച് രംഗത്ത് വന്നു. ബിനോദിനെ നേരത്തെ അറിയാമായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ബിനോദിെൻറ പിതാവുമായി സംസാരിച്ചിട്ടുണ്ടായിരുന്നെന്നും പ്രസാദ് പറഞ്ഞു. പിതാവിെൻറ മരണേശഷം പെൺകുട്ടിയ വിവാഹം കഴിക്കാൻ ബിനോദ് സമ്മതിച്ചെന്നും, ചടങ്ങ് എല്ലാവരുടെയും അറിവോടെയായിരുന്നെന്നും പ്രസാദ് കൂട്ടിച്ചേർത്തു.
വിവാഹവുമായി ബന്ധപ്പെട്ട് വൈറലാവുന്ന വീഡിയോയെ കുറിച്ചുള്ള ചോദ്യത്തിന് അതിനെ കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു പെൺകുട്ടിയുടെ സഹോദരനായ പ്രസാദിെൻറ മറുപടി. സഹോദരൻ സഞ്ജയ്യുടെ നിർേദശപ്രകാരമാണ് ബിനോദ് വിവാഹത്തിനെതിരായി നിൽകുന്നതെന്നും പ്രസാദ് ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.