ഉമർ ഫയാസ് കൊലപ്പെടുന്നതിന് മുമ്പ് ക്രൂരമർദനത്തിന് ഇരയായി
text_fieldsന്യൂഡൽഹി: കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവ സൈനികൻ ഉമർ ഫയാസ് ക്രൂരമർദനത്തിന് ഇരയായതായി റിപ്പോർട്ട്. വെടിവെച്ച് കൊല്ലുന്നതിന് മുമ്പ് ഫയാസിന്‍റെ ശരീരത്തിൽ നിരവധി തവണ ഭീകരർ തോക്ക് ഉപയോഗിച്ച് അതിക്രൂരമായി മർദിച്ചിരുന്നു. കൂടാതെ തലക്കും താടിയെല്ലിനും വയറിനും നിരവധി തവണ വെടിയേറ്റതായും മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഷോപിയാനിലെ ഹർമൈൻ ഗ്രാമത്തിൽ അമ്മാവെൻറ മകളുടെ വിവാഹച്ചടങ്ങിൽ പെങ്കടുക്കാൻ എത്തിയ െലഫ്റ്റനൻറ് ഉമർ ഫയാസിനെ ബുധനാഴ്ചയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഡൽഹി സൈനിക കേന്ദ്രത്തിൽ ഉമർ ഫയാസിന് പരിശീലനം നൽകിയ മേജർ അവ്ദേശ് ചൗധരി സൈനികനെകുറിച്ച് പറഞ്ഞപ്പോൾ വാചാലനായി. പരിശീലന സമയത്ത് എപ്പോഴും താൻ ഉമറിനെ ശ്രദ്ധിച്ചിരുന്നതായി അവ്ദേശ് ചൗധരി ഒാർമിച്ചു. മറ്റുള്ളവരെ അപേക്ഷിച്ച് ജോലിയിൽ വലിയ ഉൽസാഹം ഉമർ കാണിച്ചിരുന്നു. അവന്‍റെ കണ്ണിൽ എപ്പോഴും തീപ്പൊരി കാണാമായിരുന്നു. അതാണ് തനിക്ക് ഉമറിനെ ഇഷ്ടപ്പെടാൻ കാരണമെന്നും ചൗധരി പറഞ്ഞു.
ഭീകരവാദ പ്രവർത്തനം ശക്തമായ കുൽഗാം ജില്ലക്കാരനായ ഉമർ ഫയാസ് ആദ്യം ഇൻഫൻട്രി വിഭാഗത്തിലാണ് സേവനമനുഷ്ഠിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 10നാണ് സൈന്യത്തിലെ രണ്ടാം രജപുത്താന റൈഫിൾസിൽ ജമ്മുവിലെ അഖ്നൂർ മേഖലയിൽ നിയമനം ലഭിക്കുന്നത്. പുണെയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് ഉമർ ഫയാസ് പരിശീലനം നേടിയിരുന്നു. അക്കാദമി ഹോക്കി ടീമിൽ അംഗവുമായിരുന്നു. മേയ് 25ന് അവധി കഴിഞ്ഞ് സൈനിക ക്യാമ്പിലേക്ക് മടങ്ങേണ്ട ഉമർ സെപ്റ്റംബറിൽ യുവ ഒാഫിസർമാർക്കുള്ള പരിശീലനത്തിൽ പെങ്കടുക്കാനുള്ള ഒരുക്കത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.