18 ന് മുകളിലുള്ള 67 % പേരും കോവിഡ് ബാധിതരെന്ന് പഠനം; കുട്ടികളെയും കോവിഡ് ബാധിച്ചിരുന്നുവെന്നും വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി:രാജ്യത്തെ 18 വയസിന് മുകളിലുള്ള 67 ശതമാനം ആളുകളും ഇന്ത്യയിൽ കോവിഡ് ബാധിതരാണെന്ന് പഠനം. ലോകാരോഗ്യ സംഘടനയും എയിംസും സംയുക്തമായി നടത്തിയ ഏറ്റവും പുതിയ ദേശിയ സെറോ സർവേയിലാണ് 18 വയസിന് മുകളിലുള്ള 67 ശതമാനം ആളുകളും ഇന്ത്യയിൽ കോവിഡ് ബാധിതരാണെന്ന് വെളിപ്പെടുത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയ യോഗത്തിൽ നീതി ആയോഗ് അംഗം ഡോ. വി കെ പോൾ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
18 വയസിന് താഴെയുള്ളവരിൽ രാജ്യത്ത് സെറോപോസിറ്റിവിറ്റി നിരക്ക് ഏതാണ്ട് ഒരു പോലെയാണെന്നും സർവെ വെളിപ്പെടുത്തിയിരിക്കുന്നത്.
18 വയസിനു മുകളിലുള്ളവരിൽ സെറോ പോസിറ്റിവിറ്റി നിരക്ക് 67 ശതമാനം രേഖപ്പെടുത്തുേമ്പാൾ 18 വയസിന് താഴെയുള്ളവരിൽ 59 ശതമാനമാണ്. നഗരപ്രദേശങ്ങളിൽ 18 വയസിന് താഴെയുള്ളവരിൽ 78 ശതമാനവും 18 വയസ്സിന് മുകളിലുള്ളവരിൽ 79 ശതമാനവുമാണ് കോവിഡ് ബാധിതരായത്.
ഗ്രാമപ്രദേശങ്ങളിൽ, 18 വയസിന് താഴെയുള്ളവരിൽ 56 ശതമാനവും 18 വയസിനു മുകളിലുള്ളവരിൽ 63 ശതമാനവുമാണ് സെറോപോസിറ്റിവിറ്റി നിരക്കെന്നും സർവെയിൽ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
അതെ സമയം ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്കും കോവിഡ് ബാധിച്ചതായി തെളിയിക്കുന്നുവെന്നും ആരോഗ്യമേഖലയിലുള്ളവർ പറയുന്നു.പക്ഷേ അത് മുതിർന്നവരെ പോലെ ഗുരുതരമായിരുന്നില്ല. അപൂർവം കുട്ടികളിൽ മാത്രമാണ് അണുബാധ ഗുരുതരമായി ഉണ്ടായത്.അത് കൊണ്ട് തന്നെ മുതിർന്നവരെ പോലെ കുട്ടികളിലും ആന്റിബോഡി ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും പഠനം സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.