ഓൺലൈൻ ടാസ്ക്: സ്ത്രീയെ കത്തികൊണ്ട് കുത്തി കൗമാരക്കാരൻ മുങ്ങി
text_fields
ന്യൂഡൽഹി: ഓൺലൈൻ ഗെയിമുകളിൽ കുരുങ്ങി ജീവിതം പെരുവഴിയിലായ കൗമാരക്കാരൂടെ കോപ്രായങ്ങൾ പലതു നാം കേട്ടതാണ്. പക്ഷേ, ഓൺലൈനായി കിട്ടിയ ടാസ്ക് പൂർത്തിയാക്കാൻ അയൽവാസി സ്ത്രീയെ കത്തികൊണ്ട് കുത്തി മാരകമായി പരിക്കേൽപിച്ച് 17കാരൻ ഉത്തരാഖണ്ഡിൽ മുങ്ങിയതാണ് പുതിയ വാർത്ത. 12ാം ക്ലാസിൽ പഠിക്കുന്ന പയ്യനാണ് അപരിചിതനായ ഒരുത്തൻ ടാസ്കായി സ്ത്രീയെ കത്തികൊണ്ടു കുത്താൻ ഏൽപിച്ചത്. ഡെറാഡൂണിലെ പട്ടേൽ നഗറിൽ നെഹ്റു കോളനിയിലായിരുന്നു സംഭവം. കൃത്യം നടത്തിയ ശേഷം മുങ്ങിയ പയ്യനെ ഇതുവരെയും കണ്ടുകിട്ടിയിട്ടില്ല. കഴുത്തിലും താഴെയുമായി ഒന്നിലേറെ കുത്തുകിട്ടിയ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച മുതൽ ഒളിവിലുള്ള പയ്യെൻറ ഫോൺ കഴിഞ്ഞ ദിവസം പരിശോധിച്ചതോടെയാണ് ഓൺലൈൻ ടാസ്കിെൻറ ഭാഗമായാണ് അക്രമമെന്ന് പൊലീസ് തിരിച്ചറിയുന്നത്. ഫോൺ വഴിയിലിട്ടായിരുന്നു പയ്യൻ രക്ഷപ്പെട്ടത്. 'ഡിസ്കോർഡ്' എന്നു പേരിട്ട ഒരാളുമായാണ് ഓൺലൈൻ ചാറ്റിങ്ങിൽ ഏർപ്പെട്ടിരുന്നത്.
'ഒരാളെ കൊല്ലുക, അല്ലെങ്കിൽ ആത്മഹത്യ ചെയ്യുക, അതുമല്ലെങ്കിൽ അപ്രത്യക്ഷനാകുക' എന്നായിരുന്നു സന്ദേശം.
സൈബർ ലോകത്ത് പിടിമുറുക്കിയ ഇത്തരം ഗെയിമുകളിൽ കുട്ടികൾ ഇരകളാകുന്ന സംഭവങ്ങൾ പെരുകുകയാണ്. ഭീഷണികൾ വഴി ഇരകളാക്കി നിർത്തി ആവശ്യമുള്ള കാര്യങ്ങൾ ചെയ്യിക്കുന്നതാണ് രീതി. വലിയ തുക രക്ഷിതാക്കളുടെ അക്കൗണ്ടിൽനിന്നും മറ്റും കൊള്ളയടിക്കാനും ഈ ഓൺലൈൻ ഗെയിമുകളും ചാറ്റിങ്ങും പ്രയോജനപ്പെടുത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.