‘‘അഴിമതിക്കാരായ രാഷ്ട്രീയക്കാരെ കൊല്ലൂ’’; തീവ്രവാദികളോട് ജമ്മുകശ്മീർ ഗവർണർ
text_fieldsശ്രീനഗർ: സാധാരണക്കാരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും കൊന്നൊടുക്കുന്നതിന് പകരം അഴിമതിക്കാരായ രാഷ്ട്രീയക്ക ാരെ കൊല്ലൂ എന്ന് ജമ്മുകശ്മീർ ഗവർണർ സത്യപാൽ മാലിക്. ഗവർണറുടെ പ്രസംഗം ഇതിനകം വിവാദമായിട്ടുണ്ട്.
‘‘ഇവർ ത ോക്കെടുത്ത് സ്വന്തം ജനങ്ങളെയും പേഴ്സണൽ സുരക്ഷാ ഓഫീസറെയും സ്പെഷ്യൽ പൊലീസ് ഓഫീസർമാരേയും കൊല്ലുന്നു. എന്തിനാണ് നിങ്ങൾ അവരെ കൊല്ലുന്നത്? കശ്മീരിൻെറ സമ്പത്ത് െകാള്ളയടിച്ചവരെ കൊല്ലൂ. നിങ്ങൾ അവരിൽ ആരെയെങ്കിലും കൊന്നിട്ടുണ്ടോ.? ’’ മാലിക് ചോദിച്ചു.
കശ്മീർ ഭരിച്ച രാഷ്ട്രീയ കുടുംബങ്ങൾ പൊതുജനത്തിൻെറ പണം കൊള്ളയടിച്ച് ലോകത്താകമാനം സ്വത്ത് സമ്പാദിച്ചുകൂട്ടുകയാണ്. അവർക്ക് അപരിമിതമായ സമ്പത്തുണ്ട്. അവർക്ക് ശ്രീനഗറിൽ ഒരു വസതിയുണ്ട്, ഒന്ന് ഡൽഹിയിലുണ്ട്, മറ്റൊന്ന് ലണ്ടനിലും മറ്റ് പല സ്ഥലങ്ങളിലുമുണ്ട്. വലിയ ഹോട്ടലുകളുടെ ഓഹരി ഉടമകളാണവരെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ സർക്കാർ തോക്കിന് മുമ്പിൽ കീഴടങ്ങില്ലെന്നും മാലിക് വ്യക്തമാക്കി. കാർഗിലിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.