ഇമാന്റെ തൂക്കം കുറഞ്ഞെന്ന വാദം തെറ്റെന്ന് സഹോദരി; കുടുംബത്തിന്റെ തന്ത്രമാണെന്ന് അധികൃതർ
text_fieldsമുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഈജിപ്ഷ്യന്‍ സ്വദേശി ഇമാന്‍ അഹമ്മദിനെ ചികിത്സിക്കുന്ന ആശുപത്രിക്കെതിരെ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്. ഇമാന്റെ തൂക്കം കുറഞ്ഞെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്നും അധികൃതർ തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും ആരോപണമുയർത്തി ഇമാന്റെ സഹോദരി ഷെയ്മ സലിം രംഗത്തെത്തി. മുബൈയിലെ സെയ്ഫി ആശുപത്രിയാണ് കുടുംബത്തിൻെറ ആരോപണത്തെ തുടർന്ന് വിവാദത്തിൽപെട്ടത്.
തങ്ങളുടെ ചികിത്സയിലൂടെ ഇമാൻെറ ഭാരം വലിയ തോതില്‍ കുറഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോഴും ഇമാന് 240 കിലോവരെ ഭാരമുണ്ടെന്ന് ഷെയ്മ സലിം ആരോപിച്ചു. കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്ത് വിട്ടാണ് ഷെയ്മ പുതിയ ആരോപണം ഉന്നയിച്ചത്.
ഇമാന് ഇപ്പോഴും തൂക്കം കുറഞ്ഞിട്ടില്ല. ആശുപത്രി അധികൃതര്‍ കളവ് പറയുകയാണ്. മാധ്യമങ്ങള്‍ക്കും സമൂഹത്തിനും മുന്നില്‍ മേനി കാണിക്കാനുള്ള വെറും തട്ടിപ്പാണ് ആശുപത്രി അധികൃതർ ചെയ്യുന്നതെന്നും വീഡിയോയിലൂടെ ഷെയ്മ ആരോപിച്ചു.
എന്നാൽ ഇമാന്റെ ഡിസ്ചാര്‍ജ് വൈകിപ്പിക്കാനുള്ള കുടുംബത്തിന്റെ തന്ത്രമാണ് ആരോപണമെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു. ഈജിപ്തിൽ ആവശ്യത്തിനുള്ള തുടർചികിത്സാ സൗകര്യമില്ല. അതുകൊണ്ട് ഡിസ്ചാര്‍ജ് വൈകിപ്പിക്കുന്നതിനാണ് പുതിയ വിവാദമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചികിത്സ തുടങ്ങിയ ശേഷം ഇമാന്റെ തൂക്കം 151 കിലോവരെ എത്തിച്ചെന്നും ആശുപത്രി അവകാശപ്പെട്ടു.
ഇമാന് കൃത്യമായ ഭക്ഷണ ക്രമീകരണവും വിശ്രമവും നിർബന്ധമാണ്. എന്നാല്‍ ബന്ധുക്കള്‍ ഇമാനെ നിര്‍ബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കുകയും നടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നിലവിലെ അവസ്ഥയിൽ വായിലൂടെ ഭക്ഷണം ചവച്ചരച്ച് കഴിക്കാനോ സംസാരിക്കാനോ കഴിയാത്ത ഇമാനെ
ഇതിന് നിര്‍ബന്ധിക്കുന്നത് പക്ഷാഘാതത്തിന് വരെ കാരണമാവുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പും നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.