യു.പിയിൽ ഗവ. ആശുപത്രിയിൽ ചികിത്സ നിഷേധിച്ച കോവിഡ് രോഗി മരിച്ചു
text_fieldsമീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കോവിഡ് രോഗിയായ 65 കാരെൻറ മരണത്തിന് കാരണം ആരോഗ്യവകുപ്പിെൻറ അലംഭാവ മാണെന്ന് ബന്ധുക്കൾ. കോവിഡ് ലക്ഷണങ്ങൾ കാണിച്ച രോഗിയെ ആശുപത്രിയിൽനിന്ന് രണ്ടുതവണ മടക്കി അയച്ചതായും ബന ്ധുക്കൾ പറഞ്ഞു. മരിച്ച് 12 മണിക്കൂർ കഴിഞ്ഞാണ് കൈസർബാഗ് സ്വദേശിയായ ഇദ്ദേഹത്തിെൻറ കോവിഡ് റിസൽട്ട് പോലു ം ലഭിച്ചത്.
ഏപ്രിൽ 20 മുതൽ രോഗലക്ഷണങ്ങൾ കാണിച്ച പലചരക്കുകട ഉടമയാണ് അധികൃതരുടെ അനാസ്ഥ കാരണം ശനിയാഴ്ച വൈ കീട്ട് മരണത്തിന് കീഴടങ്ങിയത്. ഉത്തർപ്രദേശിലെ ഹോട്ട്‌സ്‌പോട്ടുകളിലൊന്നായ ജില്ലയിലെ അഞ്ചാമത്തെ മരണമാണിത്.
‘‘അമ്മാവനെ ഏപ്രിൽ 20ന് തിങ്കളാഴ്ച ഗവ. ആശുപത്രിയിൽ കാണിച്ചിരുന്നു. ചുമയ്ക്കും പനിക്കും മരുന്നുകൾ നൽകി തിരിച്ചയച്ചു. അദ്ദേഹം വ്യക്തമായ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയപ്പോൾ, ഞങ്ങൾ ചീഫ് മെഡിക്കൽ ഓഫിസറെയും ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസറെയും വിളിച്ച് വിവരം അറിയിച്ചു. ചൊവ്വാഴ്ച ആംബുലൻസിൽ അദ്ദേഹത്തെ മീററ്റ് മെഡിക്കൽ കോളജിൽ കൊണ്ടുപോയെങ്കിലും ചില മരുന്നുകൾ നൽകി കാൽനടയായി തിരിച്ചയച്ചു” മരിച്ചയാളുടെ മരുമകൻ രാജൻ സിംഗാൾ പറഞ്ഞതായി ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്യുന്നു.
പിന്നീട് ബുധനാഴ്ച മൂന്നുപേർ വീട്ടിലെത്തി ഇയാളുടെയും ഭാര്യയുടെയും സാമ്പിളുകൾ എടുത്തു. വെള്ളിയാഴ്ച ആരോഗ്യനില വഷളായപ്പോൾ അദ്ദേഹവും ഭാര്യയും വീണ്ടും സർക്കാർ ആശുപത്രിയിൽ പോയെങ്കിലും അഡ്മിറ്റ് ചെയ്തില്ല. അവിെടവെച്ചുതന്നെ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചു. ഒടുവിൽ അദ്ദേഹത്തെ അഡ്മിറ്റുചെയ്യുകയും ഭാര്യയെ തിരിച്ചയക്കുകയും ചെയ്തു.
ശനിയാഴ്ച ആരോഗ്യസ്ഥിതിയെക്കുറിച്ച് കുടുംബാംഗങ്ങൾ ചോദിച്ചപ്പോഴാണ് മരണവിവരം പോലും ആശുപത്രി അധികൃതർ അറിയിക്കുന്നത്. കോവിഡ് പരിശോധന ഫലം ഇല്ലാതെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിച്ചു. ഞായറാഴ്ച രാവിലെയാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കുടുംബാംഗങ്ങളെ അറിയിക്കുന്നത്. ആരോഗ്യവകുപ്പ് അധികൃതർ തന്നെയാണ് മൃതദേഹം ആംബുലൻസിൽ ശ്മശാനത്തിലേക്ക് കൊണ്ടുപോയി അന്ത്യകർമങ്ങൾ നടത്തിയെതന്നും രാജൻ സിംഗാൾ പറഞ്ഞു. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ കുടുംബത്തിലെ ഒമ്പത് അംഗങ്ങളെ ജില്ല ഭരണകൂടം ഇടപെട്ട് ക്വാറൻറീനിലാക്കിയിട്ടുണ്ട്.
രോഗലക്ഷണമുള്ളയാൾക്ക് അഡ്മിറ്റ് നിഷേധിച്ചതിെൻറ കാരണം കാണിക്കാൻ ഡ്യൂട്ടി ഡോക്ടറോട് ആവശ്യപ്പെട്ടതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഗുപ്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.