ചണ്ഡിഗഡ് കൂട്ടബലാത്സംഗം: പെൺകുട്ടി പുരുഷൻമാരുള്ള ഒാേട്ടായിൽ കയറാൻ പാടില്ലായിരുന്നുവെന്ന് കിരൺ ഖേർ
text_fieldsന്യൂഡൽഹി: ചണ്ഡിഗഡിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ബോളിവുഡ് താരവും ബി.ജെ.പി എം.പിയുമായ കിരൺ ഖേറിെൻറ പ്രസ്താവന വിവാദത്തിൽ. പുരുഷൻമാരുണ്ടായിരുന്ന ഒാേട്ടാറിക്ഷയിൽ യുവതി കയറിയതുകൊണ്ടാണ് അത്തൊരമൊരു സംഭവമുണ്ടായതെന്നാണ് ഖേർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘‘മൂന്നു പുരുഷൻമാർ വാഹനത്തിൽ ഇരിക്കുന്നതുകണ്ട് പെൺകുട്ടി അതിൽ കയറാൻ പാടില്ലായിരുന്നു. പെൺകുട്ടികളുടെ സുരക്ഷക്കു വേണ്ടിയാണ് ഞാനിങ്ങനെ പറയുന്നത്. മുംബൈയിലൂടെ ടാക്സിയിൽ സഞ്ചരിക്കുേമ്പാൾ എപ്പോഴും വാഹനത്തിെൻറ നമ്പർ സൂക്ഷിച്ചുവെക്കേണ്ടതാണ്. സ്ത്രീകൾക്ക് സുരക്ഷയാണ് പ്രധാനം. കാലം വളരെ മോശമായികൊണ്ടിരിക്കയാണ്. അതിനാൽ പെൺകുട്ടികൾ കരുതിയിരിക്കുക തന്നെ വേണം. ഇത്തരം സംഭവങ്ങളിൽ രാഷ്ട്രീയം കലർത്തുന്നവരോട് പുച്ഛമാണ്. പ്രശ്നത്തെ രാഷ്ട്രീവത്കരിക്കുകയല്ല വേണ്ടത്. നമ്മുടെ വീടുകളിലെല്ലാം പെൺകുട്ടികളുണ്ട്. നിഷേധാത്മകമല്ലാത്ത നല്ല ഉപദേശങ്ങൾ അവർക്ക് നൽകണം’’^ ഇതായിരുന്നു ബി.ജെ.പി എം.പിയുടെ പ്രതികരണം.
നവംബർ 17 നാണ് ഡെറാഡൂൺ സ്വദേശിയായ 22 കാരി കൂട്ടബലാത്സംഗത്തിനിരയായത്. സ്റ്റെനോഗ്രഫി ക്ലാസ് കഴിഞ്ഞ് സെക്ടർ 53 ലെ വീട്ടിലേക്ക് മടങ്ങാൻ സെക്ടർ 37 ൽ നിന്നും ഒേട്ടായിൽ കയറിയ പെൺകുട്ടിയെ സഹയാത്രികരും ഡ്രൈവറും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ മൂന്നുപേരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.