അലയടിച്ചത് സര്‍ക്കാര്‍ വിരുദ്ധ രോഷം –വിജു കൃഷ്ണൻ
text_fieldsമുംബൈ: ഗ്രാമീണ ജനങ്ങളിലെ സര്‍ക്കാര്‍ വിരുദ്ധ വികാരമാണ് കര്‍ഷക സമരത്തില്‍ നിഴലിച്ചതെന്ന് സമരം നയിച്ചവരില്‍ ഒരാളായ ഒാള് ഇന്ത്യ കിസാന്‍ സഭ ജോയൻറ് സെക്രട്ടറിയും കണ്ണൂര്‍, കരിവള്ളൂര്‍ സ്വദേശിയുമായ വിജു കൃഷ്ണന്. മുമ്പ് രാജസ്ഥാനിലും കർണാടകയിലും മറ്റും നടന്ന സമരങ്ങള്‍ക്ക് മുമ്പിലും ഇപ്പോള്‍ മഹാരാഷ്ട്രയിലും സര്‍ക്കാറിന് വഴങ്ങേണ്ടിവന്നു. കര്‍ഷകര്‍ക്ക് നല്കിയ വാക്ക് പാലിക്കപ്പെട്ടില്ലെങ്കില്‍ സമരം അവസാനിക്കുകയിെല്ലന്നും വിജു പറഞ്ഞു.
ഒരു മാസമായുള്ള ശ്രമത്തിെൻറ ഫലമായാണ് കര്‍ഷകര്‍ സമരത്തിലേക്ക് ഇറങ്ങിയത്. മുമ്പ് നല്കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിക്കാത്തതും മറ്റും കര്ഷകര്ക്കുള്ളില് രോഷമായി പതയുകയായിരുന്നു. ആ രോഷമാണ് പ്രായവും രോഗങ്ങളും മറ്റു വേദനകളും മറന്ന് കര്‍ഷകരെ കിലോമീറ്ററുകളോളം നടത്തിച്ചത്. ബി.ജെ.പി സര്‍ക്കാറിനെതിരെ രാജ്യവ്യാപകമായി ജനവികാരം ഉണര്‍ത്താന്‍ ഈ സമരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പുകളില്‍ അവ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പ്രഖ്യാപിച്ച കടം എഴുതിത്തള്ളലില്‍ ദരിദ്ര കര്‍ഷകര്‍ക്ക് ഗുണമുണ്ടായിട്ടില്ലെന്നും ബാങ്കുകളുടെ നഗര ബ്രാഞ്ചുകളിലൂടെയാണ് ഈ പണം വിതരണം ചെയ്യപ്പെട്ടതെന്നത് നിജസ്ഥിതി വ്യക്തമാക്കുന്നുവെന്നും കേരളത്തില്‍നിന്നുള്ള സി.പി.എം എം.പി കെ.കെ. രാഗേഷ് പറഞ്ഞു. പ്രതിസന്ധി മൂലം കര്‍ഷകര്‍ ഉപേക്ഷിക്കുന്ന കൃഷിഭൂമി കോര്‍പറേറ്റുകള്‍ക്ക് പിടിച്ചെടുത്ത് കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന് കര്‍ഷക സമരത്തിെൻറ ശില്പിയും നാലുതവണ എം.എല്‍.എയുമായിരുന്ന കിസാന്‍സഭ ഉപാധ്യക്ഷന്‍ അമറാ റാമും കര്‍ഷക സമരത്തിനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.