കിസാൻ പരേഡ്:പൊലീസിന് പൂർണ അധികാരം
text_fieldsന്യൂഡൽഹി: റിപ്പബ്ലിക്ദിനത്തിൽ ട്രാക്ടറുകൾ അണിനിരത്തി കർഷകർ നടത്തുന്ന 'കിസാൻ പരേഡ്' സംബന്ധിച്ച് ഡൽഹി പൊലീസ് തീരുമാനിക്കെട്ട എന്ന് സുപ്രീംകോടതി. കർഷകർ ഡൽഹിയിലേക്കു പ്രവേശിക്കണമോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഡൽഹി പൊലീസിനാണെന്നും സുപ്രീംകോടതിക്ക് അല്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതിർത്തിയിൽ സമരംെചയ്യുന്ന കർഷകർ ട്രാക്ടർ റാലിയുമായി ഡൽഹിയിൽ പ്രവേശിക്കുന്നത് ക്രമസമാധാനപ്രശ്നമാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
റിപ്പബ്ലിക്ദിനത്തിൽ കർഷകർ കിസാൻ പരേഡ് നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കേന്ദ്ര സർക്കാർ മുഖേന സമർപ്പിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസിെൻറ ബെഞ്ച്. അപേക്ഷ പരിഗണിച്ച സുപ്രീംകോടതി, സമരം ചെയ്യുന്ന കർഷക യൂനിയനുകൾക്ക് നോട്ടീസ് അയച്ചിരുെന്നങ്കിലും അവർ മറുപടി നൽകിയിട്ടില്ല. അപേക്ഷ സുപ്രീംകോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ട്രാക്ടർ റാലി നിയമവിരുദ്ധമാണെന്ന് തിങ്കളാഴ്ച കേന്ദ്ര സർക്കാറിെൻറ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു. 5000 പേരാണ് ഡൽഹിയിൽ പ്രവേശിക്കുകയെന്ന് എ.ജി പറഞ്ഞപ്പോൾ, നിയമപ്രകാരമുള്ള എല്ലാ അധികാരവും ഉപയോഗിക്കാൻ ഡൽഹി പൊലീസിന് സ്വാതന്ത്ര്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇക്കാര്യങ്ങൾ കൈകാര്യംചെയ്യാൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി പറയണമെന്നാണോ സർക്കാർ ആവശ്യപ്പെടുന്നെതന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ, മുെമ്പാരിക്കലുമുണ്ടാകാത്ത സാഹചര്യമാണ് അഭിമുഖീകരിക്കുന്നതെന്ന് എ.ജി പറഞ്ഞു. കർഷകസമരം കോടതി ഏെറ്റടുത്തതുകൊണ്ടാണ് ഇങ്ങനെ ഒരു ഉത്തരവ് ആവശ്യപ്പെടുന്നതെന്ന് എ.ജി ചൂണ്ടിക്കാട്ടിയപ്പോൾ, വിഷയമൊന്നാകെ തങ്ങൾ ഏറ്റെടുത്തിട്ടില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ മറുപടി. കിസാൻ പരേഡിെൻറ കാര്യത്തിൽ ഒരു ഉത്തരവ് ഡൽഹി പൊലീസിെൻറ കൈകൾക്ക് ശക്തിപകരുമെന്നും എ.ജി ബോധിപ്പിച്ചു. അതിനിടെ, എന്തു വില കൊടുത്തും കിസാൻ പേരഡുമായി മുന്നോട്ടുപോകുമെന്ന് കർഷക യൂനിയൻ നേതാക്കൾ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.