കന്നുകാലി വിജ്ഞാപനം: കോൺഗ്രസിനെതിരെ കിസാൻ സഭ
text_fieldsന്യൂഡൽഹി: കാർഷിക പ്രതിസന്ധിയിലും കേന്ദ്രത്തിെൻറ കന്നുകാലി വിജ്ഞാപനത്തിലും കോൺഗ്രസിനെ വിമർശിച്ച് അഖിലേന്ത്യ കിസാൻ സഭ. മൻദ്സൗറിൽ അഞ്ചു കർഷകരെ വെടിവെച്ചുകൊന്നതിെൻറയും വെള്ളിയാഴ്ചത്തെ കർഷക പ്രതിഷേധസമരത്തിെൻറയും പശ്ചാത്തലത്തിലാണ് വിമർശം. ഭോപാലിൽ കോൺഗ്രസ് എം.പി േജ്യാതിരാദിത്യ സിന്ധ്യ സമരം നടത്തുകയാണ്. എന്നാൽ, 2014 വരെ കേന്ദ്രം ഭരിച്ച യു.പി.എ രണ്ട് സർക്കാർ എം.എസ്. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കിയിരുന്നില്ല. കമീഷൻ ശിപാർശ ചെയ്ത എല്ലാ വിളകൾക്കും ഉൽപാദന ചെലവിെൻറ 50 ശതമാനത്തിൽ കൂടുതൽ ചുരുങ്ങിയ താങ്ങുവില നടപ്പാക്കാമെന്ന ശിപാർശയും നടപ്പാക്കിയില്ല. അതേ നയങ്ങൾ പിന്തുടർന്നാണ് കാർഷിക, റീെട്ടയിൽ മേഖലയിൽ നൂറുശതമാനം വിദേശ നിക്ഷേപം ബി.ജെ.പി സർക്കാർ നടപ്പാക്കുന്നത്. ഭൂമി ഏറ്റെടുക്കൽ ഒാർഡിനൻസിനെ എതിർത്തതുപോലെ കന്നുകാലി വിജ്ഞാപനത്തെ കോൺഗ്രസ് കേന്ദ്ര നേതൃത്വം എതിർക്കുന്നില്ല -കിസാൻ സഭ അഭിപ്രായെപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.