തെലങ്കാനയിലെ കിഷൻ റെഡ്ഡിയും ബന്ദി സഞ്ജയ് കുമാറും കേന്ദ്രമന്ത്രിമാരാകും
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ ബി.ജെ.പി നേതാവ് ജി. കിഷൻ റെഡ്ഡി, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ബന്ദി സഞ്ജയ് കുമാർ എന്നിവർ കേന്ദ്രമന്ത്രിസഭയിലുണ്ടാകും. പ്രധാനമന്ത്രി ഞായറാഴ്ച നടത്തുന്ന ചായസത്കാരത്തിൽ ഇരുവർക്കും ക്ഷണം ലഭിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ സർക്കാരിൽ കിഷൻ റെഡ്ഡി സാംസ്കാരികം, ടൂറിസം വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. തുടർച്ചയായ രണ്ടാംതവണയും സെക്കൻഡരാബാദ് പാർലമെന്റ് മണ്ഡലത്തിൽ നിന്നാണ് റെഡ്ഡി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
സഞ്ജയ് കുമാർ കരീംനഗർ മണ്ഡലത്തിൽ നിന്നും. പാർലമെന്റിലേക്ക് ഇദ്ദേഹത്തിനും രണ്ടാമൂഴമാണ്. 2019 ൽ തെലങ്കാനയിൽ ബി.ജെ.പിക്ക് നാലു സീറ്റുകൾ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ ഇക്കുറി അത് ഇരട്ടിയായി. ഞായറാഴ്ച വൈകീട്ട് 7.15നാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 543അംഗ ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 292 സീറ്റുകൾ നേടിയാണ് എൻ.ഡി.എ സർക്കാർ രൂപവത്കരിക്കുന്നത്. ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഇത്തവണ കൂട്ടുകക്ഷി സർക്കാരാണ് രൂപവത്കരിക്കുന്നത്. ചന്ദ്രബാബു നായിഡു നയിക്കുന്ന ടി.ഡി.പിയും നിതീഷ് കുമാർ നയിക്കുന്ന ജെ.ഡി.യുമാണ് എൻ.ഡി.എയിലെ പ്രധാന സഖ്യകക്ഷികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.