കെ.കെ. മുഹമ്മദിന് അയോധ്യയുമായി ഒരു ബന്ധവുമില്ല –ഇർഫാൻ ഹബീബ്
text_fieldsന്യൂഡൽഹി: അയോധ്യയുമായോ അവിടത്തെ പര്യവേക്ഷണവുമായോ മലയാളിയായ കെ.കെ. മുഹമ്മദിന് ഒരു ബന്ധവുമില്ലെന്ന് പ്രമുഖ ചരിത്രകാരൻ പ്രഫസർ ഇർഫാൻ ഹബീബ്. 1970കളിൽ പുരാവസ്തു വിദഗ്ധൻ ബി.ബി. ലാലിെൻറ നേതൃത്വത്തിൽ അയോധ്യയിൽ ഉത്ഖനനം നടക്കുേമ്പാൾ മലയാളിയായ കെ.കെ. മുഹമ്മദ് കേവലമൊരു എം.എ വിദ്യാർഥിയായിരുന്നുെവന്നും ഇർഫാൻ ഹബീബ് ‘മാധ്യമ’ത്തോടു പറഞ്ഞു.
സുപ്രീംകോടതിയിൽ ബാബരി ഭൂമി കേസ് വാദം അന്തിമഘട്ടത്തിൽ എത്തിയസമയത്ത് സംഘ് പരിവാറിന് അനുകൂലമായി ‘ടൈംസ് ഒാഫ് ഇന്ത്യ’ അഭിമുഖത്തിലുടെ കെ.കെ. മുഹമ്മദ് ഉണ്ടാക്കിയ പുതിയ വിവാദത്തെ കുറിച്ച് ‘മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു ഇർഫാൻ ഹബീബ്. ന്യൂഡൽഹിയിലെ ഇന്ത്യ ഇൻറർനാഷനൽ സെൻററിൽ പ്രഥമ സതീഷ് ചന്ദ്ര സ്മാരക പ്രഭാഷണത്തിനെത്തിയതായിരുന്നു അദ്ദേഹം.
അയോധ്യ ഖനനസംഘത്തിൽ ഇല്ലാത്ത കെ.കെ. മുഹമ്മദ് താൻ പങ്കാളിയായ പുരാവസ്തു വിദഗ്ധ സംഘം ബാബരി ഭൂമിയിൽനിന്ന് ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയെന്നു പറയുന്നത് കള്ളമാണെന്ന് വ്യക്തമാക്കി അലീഗഢിലെ ചരിത്ര വിഭാഗം മേധാവി അലി നദീം റെസവിയും ഡൽഹി സർവകലാശാലയിലെ മുൻ ചരിത്രവിഭാഗം മേധാവി ഡി.എൻ. ഝായും നൽകിയ വിശദീകരണങ്ങൾ വസ്തുതാപരമാണെന്ന് പ്രഫസർ ഇർഫാൻ ഹബീബ് പറഞ്ഞു.
താൻ അയോധ്യ പര്യവേക്ഷണത്തിൽ പെങ്കടുത്തുവെന്നും അവിടെനിന്ന് ക്ഷേത്രാവശിഷ്ടങ്ങൾ കിട്ടിയെന്നുമുള്ള കെ.കെ. മുഹമ്മദിെൻറ വാദം തെറ്റാണെന്ന് ഇർഫാൻ ഹബീബ് തുടർന്നു. അയോധ്യയുമായി ആ നിലക്ക് ഒരു ബന്ധവുമില്ലാത്തയാളാണ് കെ.കെ. മുഹമ്മദ്. ബി.ബി. ലാലും സംഘവും അയോധ്യയിൽ ഉത്ഖനനം നടത്തുേമ്പാൾ എം.എ വിദ്യാർഥിയായ മുഹമ്മദ് ഡൽഹിയിൽ പുരാവസ്തു വകുപ്പിെൻറ പരിശീലനത്തിനുപോയി. 70കളിൽ നടത്തിയ പര്യവേക്ഷണത്തെ കുറിച്ച് ബി.ബി. ലാലിെൻറ നേതൃത്വത്തിലുള്ള പുരാവസ്തു വിദഗ്ധർ ‘അയോധ്യ റിപ്പോർട്ട്’ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയുടെ വാർഷിക റിവ്യൂവിൽ തങ്ങളുടെ പര്യവേക്ഷണം പൂർത്തിയാക്കി രണ്ടുവർഷത്തിനകം തന്നെ ലാൽ ഇൗ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ആരൊക്കെയാണ് തെൻറ കൂടെ ഇൗ പര്യവേക്ഷണത്തിൽ പെങ്കടുത്തതെന്ന് ബി.ബി. ലാൽ ഇൗ റിപ്പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ആ വിദഗ്ധരുടെ കൂട്ടത്തിൽ കെ.കെ. മുഹമ്മദിെൻറ പേരില്ലെന്നും അേയാധ്യയുടെ പേരിൽ അദ്ദേഹം പറയുന്നതെല്ലാം തെറ്റാണെന്നും ഇർഫാൻ ഹബീബ് പറഞ്ഞു.
അയോധ്യയിൽ പര്യവേക്ഷണം നടന്ന 70കളിലെ മുഹമ്മദിനെ കുറിച്ചാണ് താൻ ഇൗ പറയുന്നതെന്നും രാമക്ഷേത്രത്തിന് അനുകൂലമായി പുസ്തകമൊക്കെ എഴുതിയത് പിന്നീടാണെന്നും ഇർഫാൻ ഹബീബ് പ്രതികരിച്ചു. ഇക്കാര്യം അർഥശങ്കക്കിടയില്ലാത്ത വിധം അലീഗഢിലെ ചരിത്രവിഭാഗം ചെയർമാൻ അലി നദീം റെസവി വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
സംഘ് പരിവാറിന് ചരിത്രത്തേക്കാൾ താൽപര്യം ഭാവനകളിലാണ്. ആ ഭാവനകളെ ചരിത്രത്തിന് പകരം പ്രതിഷ്ഠിക്കാനാണവർ ശ്രമിക്കുന്നത്. അത് ചരിത്രമായി കണക്കിലെടുക്കുന്നത് ചരിത്രപരമായ വിഡ്ഢിത്തമാണ്. അയോധ്യയുമായി ബന്ധപ്പെട്ട പൂർണമായ റിപ്പോർട്ട് തങ്ങൾ പ്രസിദ്ധീകരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.