കെ.കെ. മുഹമ്മദ് അയോധ്യയിലെത്തിയത് ട്രെയിനിയായെന്ന് ബി.ബി. ലാലും സംഘവും
text_fieldsന്യൂഡൽഹി: മലയാളിയായ കെ.കെ. മുഹമ്മദ് വിദ്യാർഥിയായ കാലത്ത് ട്രെയിനി എന്ന നിലയിലാണ് അയോധ്യയിൽ ഉത്ഖനനത്തിന് വന്നതെന്ന് ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ ജനറൽ ബി.ബി. ലാലും സംഘവും. ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയുടെ വിദ്യാർഥി എന്ന നിലയിൽ രണ്ടു മാസക്കാലമാണ് മുഹമ്മദും പത്തു വിദ്യാർഥികളും അയോധ്യയിലുണ്ടായിരുന്നതെന്നും ലാലും മൂന്ന് അംഗങ്ങളും ‘ടൈംസ് ഒാഫ് ഇന്ത്യ’യോട് പറഞ്ഞു.
താൻ അയോധ്യയിൽ രാമജന്മഭൂമി മേഖലക്കായി പര്യേവക്ഷണം നടത്തുേമ്പാൾ മുഹമ്മദ് അവിടെയുണ്ടായിരുന്നുവെന്ന് 98 വയസ്സുള്ള ബി.ബി. ലാൽ പ്രതികരിച്ചതായി പത്രം വ്യക്തമാക്കി. ഒരു വർഷത്തെ പി.ജി ഡിപ്ലോമ കോഴ്സിനുണ്ടായിരുന്ന കെ.കെ. മുഹമ്മദ് അടക്കം 10 വിദ്യാർഥികളാണ് അയോധ്യയിൽ പോയതെന്ന് മുഹമ്മദിെൻറ സഹപാഠി അശോക് പാണ്ഡെ പറഞ്ഞു. മുഹമ്മദ് ആ സമയത്ത് ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയുടെ ഡൽഹിയിലെ സ്കൂൾ ഒാഫ് ആർക്കിയോളജി വിദ്യാർഥിയാണെന്നും 1976-77ൽ ഒരു ട്രെയിനിയായിട്ടാണ് പര്യേവക്ഷണത്തിൽ പെങ്കടുത്തതെന്നും ബാബരി മസ്ജിദ് ഭൂമിയിൽ ക്ഷേത്ര തൂണുകൾ കണ്ടതിന് തങ്ങൾ സാക്ഷികളാണെന്നും സംഘത്തിലെ രമാകാന്ത് ചതുർവേദി പറഞ്ഞു.
പിൽക്കാലത്ത് ഗ്രേറ്റർ നോയിഡയിലേക്ക് മാറിയ ഡൽഹി സ്കൂൾ ഒാഫ് ആർക്കിയോളജി വിദ്യാർഥി എന്ന നിലയിൽ തനിക്ക് മുഹമ്മദിനെ ഒാർമയുണ്ടെന്ന് പുരാവസ്തു വകുപ്പിൽ നിന്നും ഫോേട്ടാഗ്രാഫറായി വിരമിച്ച രാജ്നാഥ് സിങ് കാവ് പറഞ്ഞു. പര്യവേക്ഷണ സംഘത്തിലെ അംഗങ്ങളുടെ പേര് മാത്രമാണ് പുരാവസ്തു വകുപ്പിെൻറ റിപ്പോർട്ടിൽ പരാമർശിക്കാറുള്ളത്. ട്രെയിനികളുടെ പേർ ഉൾപ്പെടുത്താറില്ലെന്നും അതുകൊണ്ടാണ് വാർഷിക റിപ്പോർട്ടിൽ മുഹമ്മദിെൻറ പേരില്ലാത്തതെന്നും രാജ്നാഥ് തുടർന്നു.
അന്നത്തെ കേന്ദ്ര സാംസ്കാരിക മന്ത്രി നൂറുൽ ഹസനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി എച്ച്.എൻ. ബഹുഗുണയുമാണ് രാമായണ സ്ഥലങ്ങളിലെ പര്യവേക്ഷണം ഉദ്ഘാടനം ചെയ്തത്. രാമജന്മഭൂമി, ഹനുമാൻ ഗഡി, കനാൽ ഭവൻ, അശ്റഫി ഭവൻ, ഝുംകി ഘട്ട് ഭരത് കുണ്ഡ്, നന്ദിഗ്രാം എന്നിവിടങ്ങളിലാണ് പര്യവേക്ഷണം നടത്തിയത്.
‘‘ബി.ബി. ലാലിെൻറ പ്രതികരണം േക്ഷത്ര തൂണുകൾ കണ്ടപോലെ’’
ന്യൂഡൽഹി: അയോധ്യയിൽ ഖനനം നടത്തിയ സംഘാംഗമായി പുരാവസ്തു വകുപ്പിെൻറ വാർഷിക റിപ്പോർട്ടിലും പാർലെമൻറിൽ സമർപ്പിച്ച റിപ്പോർട്ടിലും ഇല്ലാതിരുന്ന കെ.കെ. മുഹമ്മദിെന ആർക്കിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയായ അംഗമായി ബി.ബി. ലാൽ ഇേപ്പാൾ അവതരിപ്പിച്ചതിൽ അത്ഭുതമില്ലെന്ന് അലീഗഢ് ചരിത്രവിഭാഗം മേധാവി അലി നദീം റസവി പ്രതികരിച്ചു.
കാലമേറെ കഴിഞ്ഞ് ‘വസ്തുതകളുടെ’ വെളിപാടുമായി വരുന്നത് ബി.ബി. ലാലിന് പുതുമയുള്ള കാര്യമല്ല. അയോധ്യയിൽ പര്യേവക്ഷണം നടത്തിയ 1976-80 കാലയളവിൽ തയാറാക്കിയ റിപ്പോർട്ടുകളിലൊന്നിൽപോലും ക്ഷേത്രത്തിെൻറ തൂണുകളുണ്ടെന്ന് പരാമർശിക്കാത്ത ബി.ബി. ലാൽ 1990കളിൽ രാമജന്മഭൂമി പ്രസ്ഥാനം ആരംഭിച്ചതോടെ പൊടുന്നനെ േക്ഷത്രത്തിെൻറ തൂണുകളുടെ വെളിപ്പെടുത്തലുമായി രംഗത്തുവരുകയായിരുന്നുവെന്ന് അലി റസവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.