ഭാരത് ബന്ദ്: ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ; കെ.കെ. രാഗേഷും പി. കൃഷ്ണപ്രസാദും അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു. കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്‍റെ ഭാഗമായുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെയാണ് യു.പിയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇടതു നേതാക്കളായ കെ.കെ. രാഗേഷ് എം.പി, കിസാന്‍ സഭാ നേതാവ് പി. കൃഷ്ണപ്രസാദ് എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. മുതിര്‍ന്ന സി.പി.എം നേതാവ് സുഭാഷിണി അലിയെ വീട്ടുതടങ്കലിലാക്കി.
കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചതിന് തൊട്ടുപിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും വീട്ടുതടങ്കലിലാണെന്ന് ആം ആദ്മി പാര്‍ട്ടിയും അറിയിച്ചു.
കർഷക സമരത്തിെൻറ ഭാഗമായി പ്രഖ്യാപിച്ച ഭാരത് ബന്ദിൽ ഡൽഹി-മീററ്റ് പാത സ്തംഭിച്ചു. ഡൽഹിയിലും ഹരിയാനയിലും പല പ്രധാന പാതകളിലും കർഷകർ സംഘടിച്ചിട്ടുണ്ട്. കോൺഗ്രസ്, ആപ്, ഡി.എം.കെ, സി.പി.എം തുടങ്ങിയ പ്രതിപക്ഷ കക്ഷികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ ലഖ്നോവിലെ ഏറ്റവും വലിയ പഴം-പച്ചക്കറി ചന്ത, മുംബൈ വാഷിയിലെ കാർഷിക ചന്ത തുടങ്ങിയവയൊക്കെ ബന്ദിൽ അടഞ്ഞുകിടക്കുകയാണ്. തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആർ.എസും തമിഴ്നാട്ടിലെ ഡി.എം.കെയും സമരത്തെ ശക്തമായി പിന്തുണക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.