കെ.കെ. വേണുഗോപാൽ ചുമതലയേറ്റു
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിൽ അറ്റോണി ജനറലായി കെ.കെ. വേണുഗോപാൽ ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ മുകുൾ രോഹതഗിയുടെ സാന്നിധ്യത്തിലാണ് മധ്യവേനലവധി കഴിഞ്ഞ് തുറന്ന സുപ്രീംകോടതിയിൽ അദ്ദേഹം ചുമതലയേറ്റത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി ഇൗ പദവിയിലെത്തുന്നത്. അഡീഷനൽ സോളിസിറ്റർ ജനറലിെൻറ പദവി വേണുഗോപാൽ ഇതിനുമുമ്പ് വഹിച്ചിട്ടുണ്ട്.
മൂന്നുവർഷത്തെ നിയമനകാലാവധി പൂർത്തിയാക്കിയ രോഹതഗി തുടരാൻ താൽപര്യമില്ലെന്ന് കേന്ദ്ര സർക്കാറിനെ അറിയിച്ചതിനെതുടർന്നാണ് കാഞ്ഞങ്ങാട് സ്വദേശിയായ വേണുഗോപാലിനെ മോദിസർക്കാർ പുതിയ അറ്റോണി ജനറലായി നിയമിച്ചത്. ബി.ജെ.പിക്ക് അഭിമതരായ സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകരിലൊരാളായ വേണുഗോപാൽ, ബാബരി മസ്ജിദ് തകർത്ത കേസിൽ എൽ.കെ. അദ്വാനിക്ക് വേണ്ടി ഹാജരായിരുന്നു. 2015ൽ മോദിസർക്കാർ പത്മവിഭൂഷൺ നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.