Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്​ദീപ്​...

രാജ്​ദീപ്​ സർദേശായിക്കെതിരായ കോടതിയലക്ഷ്യ നടപടിക്ക്​ അനുമതിയില്ല

text_fields
bookmark_border
രാജ്​ദീപ്​ സർദേശായിക്കെതിരായ കോടതിയലക്ഷ്യ നടപടിക്ക്​ അനുമതിയില്ല
cancel

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ രാജ്​ദീപ്​ സർദേശായിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ തുടങ്ങുന്നതിനെ പിന്തുണക്കാനാവില്ലെന്ന്​ അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ നിഷേധിച്ചു. ജുഡീഷ്യറിക്കെതിരെ ഗുരുതര പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ്​ സർദേശായിക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി അഭിഭാഷകൻ ഓം പ്രകാശ്​ പരീക്കർ രംഗത്തെത്തിയത്​​.

സർദേശായിയുടെ ട്വീറ്റുകൾ ഗൗരവ സ്വഭാവത്തിലുള്ളതല്ലെന്നും സുപ്രീംകോടതിയുടെ അന്തസ്സിന്​ കോട്ടം തട്ടുന്നതല്ലെന്നും മറുപടിയിൽ കെ.കെ വേണുഗോപാൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.

രാജ്​ദീപ്​ സർദേശായുടെ ട്വീറ്റുകളിൽ സുപ്രീംകോടതി സ്വമേധയ കേസെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ അഭിഭാഷകനാണ്​ ഹരജി നൽകിയത്​. ​അറ്റോണി ജനറൽ ഇതിനെ പിന്തുണക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഇതിലാണ്​ കെ.കെ വേണുഗോപാൽ നിലപാട്​ വ്യക്​തമാക്കിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajdeep sardesaiKK Venugopalcontempt of court
News Summary - KK Venugopal denies consent contempt of court proceeding against journalist Rajdeep Sardesai
Next Story