കെ.എന്‍. രാമചന്ദ്രന്‍ ഡല്‍ഹിയില്‍
text_fieldsന്യൂഡല്‍ഹി: ഞായറാഴ്ച പശ്ചിമ ബംഗാളിലെ ഹൗറ സ്റ്റേഷനില്‍നിന്ന് രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്ത് വിട്ട സി.പി.ഐ-എം.എല്‍ റെഡ് സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍. രാമചന്ദ്രന്‍ നാടകീയതക്കൊടുവില്‍ ഡല്‍ഹിയിലത്തെി.
രാമചന്ദ്രനെ പൊലീസ് തിങ്കളാഴ്ച രാത്രി ഡല്‍ഹിയിലേക്കുള്ള രാജധാനി എക്സ്പ്രസില്‍ കയറ്റിവിടുകയായിരുന്നു. ഉച്ചയോടെ ഡല്‍ഹിയിലെ സി.പി.ഐ-എം.എല്‍ ഓഫിസിലത്തെി. അതുവരെ പാര്‍ട്ടി നേതാക്കളുള്‍പ്പെടെ ആര്‍ക്കും അദ്ദേഹത്തെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. ബംഗാളിലെ 24 പര്‍ഗാന ജില്ലയിലെ ഭാംഗറില്‍ പവര്‍ഗ്രിഡ് സ്ഥാപിക്കാനുള്ള മമത സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ജനകീയസമരത്തില്‍ പങ്കെടുക്കാനാണ് രാമചന്ദ്രന്‍ കൊല്‍ക്കത്തയിലത്തെിയത്.
സമരത്തെ തകര്‍ക്കാനുള്ള നീക്കത്തിന്‍െറ ഭാഗമായാണ് തന്നെ തടഞ്ഞ് തിരിച്ചയച്ചതെന്ന് രാമചന്ദ്രന്‍ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ ഹൗറ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ തന്നെ ഏതാനുംപേര്‍ ചേര്‍ന്നു വളഞ്ഞു പിടികൂടി കണ്ണുകെട്ടി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. മൊബൈല്‍ ഫോണും കൈയിലുണ്ടായിരുന്ന 3000 രൂപയും അവര്‍ പിടിച്ചെടുത്തു. കേന്ദ്ര ഇന്‍റലിജന്‍റ്സ് ബ്യൂറോയുടെ ഉദ്യോഗസ്ഥരാണെന്നും ഡല്‍ഹിയില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് അവര്‍ പറഞ്ഞത്. സമരത്തെക്കുറിച്ചും മാവോവാദി ബന്ധത്തെക്കുറിച്ചും മണിക്കൂറുകളോളം ചോദ്യം ചെയ്തു. വിനോദ് എന്ന് പരിചയപ്പെടുത്തിയ മലയാളി ഉദ്യോഗസ്ഥനുമുണ്ടായിരുന്നു സംഘത്തില്‍.
തിങ്കളാഴ്ച രാത്രി ദുര്‍ഗാപുര്‍ റെയില്‍വേ സ്റ്റേഷനിലത്തെിച്ച് ഡല്‍ഹിയിലേക്ക് കയറ്റിവിടുകയായിരുന്നു. പണവും ഫോണും തിരിച്ചുതന്നില്ല. അതിനായി നിയമനടപടി സ്വീകരിക്കും. പിടിച്ചുകൊണ്ടുപോയവര്‍ ആരെന്ന് കൃത്യമായി അറിയില്ല.
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ ആളുകളോ, ബംഗാള്‍ പൊലീസോ, തൃണമൂല്‍ നേതൃത്വത്തിന്‍െറ ഗുണ്ടകളോ ആകാം. ജയറാം പടിക്കലിന്‍െറ പീഡനമുറകള്‍ അതിജീവിച്ച തനിക്ക് ഇതൊന്നും പ്രശ്നമല്ല. വൈകാതെ വീണ്ടും കൊല്‍ക്കത്തയില്‍പോയി സമരത്തിന് നേതൃത്വം നല്‍കും. സിംഗൂര്‍, നന്ദിഗ്രാം ഭൂമിയേറ്റെടുക്കലിനെതിരെ സമരംചെയ്ത് അധികാരത്തിലത്തെിയ മമത ബാനര്‍ജി അതേ അബദ്ധമാണ് ഭാംഗറില്‍ ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.