നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബൊമ്മെ ഡൽഹിയിൽ എത്തും
text_fieldsകർണാടക: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ ദേശീയനേതാക്കളെ കാണാൻ ഡൽഹിയിൽ എത്തും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും മറ്റു നേതാക്കളുമായും ചർച്ചചെയ്യാൻ ഡൽഹി സന്ദർശിക്കുമെന്ന് ജനസങ്കൽപ് യാത്രക്കിടെ മുഖ്യമന്ത്രി അറിയിച്ചു.
ജനസങ്കൽപ് യാത്രക്കിടെ കർണാടക ലിംഗായത്ത് എജ്യുക്കേഷൻ സൊസൈറ്റി (കെ.എൽ.ഇ ) യുടെ സ്ഥാപകൻ പ്രഭാകരൻ കൊറെയുടെ 75 -ാം ജന്മദിനം ആഘോഷിക്കുന്നതിലെ സന്തോഷം പങ്കുവെച്ചു. വിദ്യാസം, ആരോഗ്യം, കാർഷിക മേഖലകളിൽ കൊറെയുടെ 40 വർഷത്തെ മികച്ച സംഭാവനകളെ ബൊമ്മെ പ്രശംസിച്ചു.
കോലാപൂരിലെ കന്നടഭവൻ നിർമ്മാണത്തിൽ ശിവസേനയുടെ എതിർപ്പിനെ കുറിച്ച് പരാമർശിച്ച മന്ത്രി ഈ വിഷയത്തിൽ സംസ്ഥാനങ്ങളോ ഭാഷയോ തടസമായി വരരുതെന്ന് കൂട്ടിച്ചേർത്തു. ഇന്ത്യ ശക്തമായ രാജ്യമായി നിലനിൽക്കുമ്പോൾ കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രക്ക് അർഥമില്ലെന്നും ബൊമ്മെ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.