സച്ചിൻ വാസെ തലവേദനയാകുമെന്ന് മുന്നറിയിപ്പ് നൽകിയതായി സഞ്ജയ് റാവുത്ത്
text_fieldsമുംബൈ: സസ്പെൻഷനിലായിരുന്ന സച്ചിൻ വാസെയെ പൊലീസ് സർവിസിൽ തിരിച്ചെടുത്താൽ പിന്നീടത് മഹാരാഷ്ട്ര സർക്കാറിന് തലവേദനയാകുമെന്ന് ചില നേതാക്കളോട് മുന്നറിയിപ്പ് നൽകിയിരുന്നതായി ശിവസേന വക്താവ് സഞ്ജയ് റാവുത്ത്. ഏത് നേതാക്കളോടെന്ന ചോദ്യത്തിന് അത് ആ നേതാക്കന്മാർക്ക് നന്നായി അറിയാമെന്നായിരുന്നു റാവുത്തിെൻറ മറുപടി. ദീർഘകാലം പത്രപ്രവർത്തകനായിരുന്ന തനിക്ക് സച്ചിൻ വാസെയുടെ പ്രവർത്തന ശൈലി അറിയാമായിരുന്നുവെന്നും റാവുത്ത് പറഞ്ഞു.
ചാനലിന് നൽകിയ അഭിമുഖത്തിലാണ് റാവുത്തിെൻറ പ്രതികരണം. എന്നാൽ, അംബാനി ഭീഷണി കേസിൽ അറസ്റ്റിലാകുന്നതുവരെ സച്ചിൻ വാസെയെ സഞ്ജയ് റാവുത്തും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പിന്തുണച്ചിരുന്നു. സച്ചിൻ വാസെ സർക്കാറിന് ഒരബദ്ധവും പാഠവുമാണെന്നാണ് റാവുത്ത് ഇതിനോട് പ്രതികരിച്ചത്. സച്ചിൻ വാസെ ആർക്ക് വേണ്ടിയാണ് മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ ഉപേക്ഷിച്ചതെന്നത് എൻ.െഎ.എ ഇതുവരെ കണ്ടെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.