Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരാണ്​ സഞ്​ജയ്​ കുമാർ...

ആരാണ്​ സഞ്​ജയ്​ കുമാർ സിങ്​?; ആര്യൻ കേസ് അന്വേഷിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ കുറിച്ച്​ അറിയാം

text_fields
bookmark_border
sanjay kumar singh ips
cancel

മുംബൈ: സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള മുംബൈ യൂനിറ്റ് അന്വേഷിച്ചിരുന്ന ആര്യൻ ഖാന്‍റെതുൾപ്പടെയുള്ള ആറ് കേസുകൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌.ഐ.ടി) ഏൽപിച്ചിരുന്നു.

1996 ബാച്ച് ഐ.പി.എസ് ഓഫീസറും എൻ.സി.ബിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ (ഡി.ഡി.ജി) സഞ്ജയ് കുമാർ സിങ്​ ആണ്​ പുതിയ അന്വേഷണ സംഘത്തിന്‍റെ തലവൻ. കേസുകൾ ഏറ്റെടുക്കാൻ എസ്​.ഐ.ടി സംഘം ഇന്ന്​ ഡൽഹിയിൽ നിന്ന് ഇന്ന്​ മുംബൈയിലെത്തും.

ആരാണ്​ സഞ്​ജയ്​ കുമാർ സിങ്​?

1996 ബാച്ച്​ ഒഡീഷ കേഡർ ഐ.പി.എസ്​ ഉദ്യോഗസ്​ഥനാണ്​ സഞ്​ജയ്​. ഒഡീഷ പൊലീസിലും സി.ബി.ഐയിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്​.

എൻ.സി.ബിയിലെത്തുന്നതിന്​ മുമ്പ്​ ഒഡീഷ പൊലീസിൽ ഡ്രഗ്​ ടാസ്​ക്​ ഫോഴ്​സിന്‍റെ ചുമതലയുള്ള അഡീഷനൽ ഡയരക്​ടർ ജനറലായിരുന്നു. അക്കാലത്ത്​ നിരവധി ലഹരി നിർമാർജ്ജന യജ്ഞങ്ങൾക്ക്​ നേതൃത്വം നൽകിയ സഞ്​ജയ്​ ഭുവനേശ്വറിലെ ലഹരി മാഫികൾക്ക്​ മുക്കുകയറിട്ടു.

2008 മുതൽ 2015 വരെ സി.ബി.ഐയിൽ പ്രവർത്തിച്ച അദ്ദേഹം നിരവധി സുപ്രധാന കേസുകൾ അന്വേഷിച്ചു. ഒഡീഷ പൊലീസിൽ അഡീഷനൽ കമീഷണർ, ഐ.ജി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്​. 2021 ജനുവരിയിലാണ്​ ഡെപ്യൂ​േട്ടഷനിൽ ഡെപ്യൂട്ടി ഡയരക്​ടർ ജനറലായി എൻ.സി.ബിയിലെത്തിയത്​.

ആര്യൻ ഖാൻ കേസിലെ നടപടിക്രമങ്ങളിലെ വീഴ്ചകളും അഴിമതിയും സംബന്ധിച്ച ആരോപണങ്ങളിൽ എൻ.സി.ബിയുടെ വിജിലൻസ് അന്വേഷണം നടന്നുവരികയാണ്. സമീർ വാങ്കഡെ ഉൾപ്പെടെയുളള എൻ.സി.ബി ഉദ്യോഗസ്ഥരുടെതുൾപ്പടെയുള്ളവരുടെ മൊഴികൾ വിജിലൻസ് സംഘം​ ശേഖരിച്ചുകഴിഞ്ഞു.

ഒക്ടോബർ മൂന്നിനാണ്​ ക്രൂയിസ് കപ്പലിൽ റെയ്​ഡ്​ നടത്തി ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ അറസ്റ്റ്​ ചെയ്യുന്നത്​. മൂന്നാഴ്ച ജയിലിൽ കഴിഞ്ഞ ആര്യന്​ കഴിഞ്ഞ ആഴ്ചയാണ്​ ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചത്​. പുതിയ അന്വേഷണ സംഘം കേസ്​ രേഖകൾ പരിശോധിക്കുകയും ആവശ്യമെങ്കിൽ മൊഴികൾ വീണ്ടും രേഖപ്പെടുത്തുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NCBAryan KhanSameer WankhedeSanjay Kumar Singh
News Summary - know about Sanjay Kumar Singh IPS officer who will now investigate Aryan Khan drugs case
Next Story