'ബി.ജെ.പിയെ അറിയുക': 13 രാജ്യങ്ങളുടെ അംബാസിഡർമാർ ഇന്ന് ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും
text_fieldsന്യൂഡൽഹി: നേതാക്കളുടെ പ്രവാചക നിന്ദ പരാമർശങ്ങളുടെ പേരിൽ ആഗോളതലത്തിൽ വിമർശനമേറ്റുവാങ്ങുന്നതിനിടെ, സ്വയം പ്രചാരണ പരിപാടിയുമായി ബി.ജെ.പി. അന്താരാഷ്ട്ര തലത്തിൽ ജനങ്ങളിലേക്കിറങ്ങിച്ചെല്ലണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് പ്രചാരണ പരിപാടി നടക്കുന്നത്.
അതിനായി150 രാജ്യങ്ങളിലെ അംബാസിഡർമാരുമായി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. അതിന്റെ ഭാഗമായി നടക്കുന്ന നാലാമത്തെ കൂടിക്കാഴ്ച ഇന്ന് ബി.ജെ.പി ഹെഡ് ക്വാർട്ടേഴ്സിൽ നടക്കും.
13 രാജ്യങ്ങളിലെ അംബാസിഡർമാർ ഇന്ന് വൈകീട്ട് നാലിന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും. ഏപ്രിൽ ആറിന് ബി.ജെ.പിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ദേശീയ അധ്യക്ഷൻ പ്രഖ്യാപിച്ച ബി.ജെ.പിയെ അറിയുക എന്ന പരിപാടിയുടെ ഭാഗമാണ് കൂടിക്കാഴ്ച.
പാർട്ടിയുടെ ഇതുവരെയുള്ള യാത്ര, ആശയം, രൂപ ഘടന, നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് വിശദ വിവരങ്ങൾ കൂടിക്കാഴ്ചയിൽ അവതരിപ്പിക്കും.
ആഫ്രിക്കൻ, കിഴക്കൻ ഏഷ്യൻ, ഗൾഫ്, കോമൺവെൽത്ത് ഒാഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ്, വടക്കേ അമേരിക്കൻ രാജ്യങ്ങൾ എന്നിങ്ങനെ തരംതിരിച്ചാണ് കൂടിക്കാഴ്ച നടത്തുന്നത്. അടുത്ത കൂടിക്കാഴ്ച ജൂൺ 13നും 15നും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.