കോടനാട് എസ്റ്റേറ്റ് കേസ്: ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ
text_fieldsകോയമ്പത്തൂർ: കോടനാട് എസ്റ്റേറ്റ് കൊലപാതക,- മോഷണ കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന മലയാളി യുവാവിനെ പൊലീസ് പിടികൂടി. തൃശൂർ സ്വദേശി ജിജിൻ എന്ന കുട്ടിയാണ് (30) അറസ്റ്റിലായത്. ഏപ്രിൽ 24ന് അർധരാത്രിയിലാണ് ജയലളിതയുടെ മുൻ ഡ്രൈവർ കനകരാജിെൻറ നേതൃത്വത്തിലുള്ള 11 അംഗ സംഘം കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരനായ ഒാംബഹദൂറിനെ കൊലപ്പെടുത്തിയശേഷം ബംഗ്ലാവിനകത്ത് അതിക്രമിച്ചുകയറി മോഷണം നടത്തിയത്. കേസിലെ ഒന്നാം പ്രതി കനകരാജ് സേലത്ത് ദുരൂഹസാഹചര്യത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. രണ്ടാം പ്രതി സയനും പാലക്കാടിന് സമീപം വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റിരുന്നു.
മലയാളികളായ മറ്റു എട്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജിജിൻ മാത്രമാണ് പിടികിട്ടാതിരുന്നത്. ഇയാളുടെ മൊബൈൽ ഫോൺ പിന്തുടർന്നാണ് പൊലീസ് തൃശൂരിലെ ഒളിവുകേന്ദ്രം മനസ്സിലാക്കിയത്. പ്രത്യേക പൊലീസ് സംഘം ജിജിനെ കസ്റ്റഡിയിലെടുത്ത് കോത്തഗിരി പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. പിന്നീട് തിങ്കളാഴ്ച കോടനാട് എസ്റ്റേറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി കോയമ്പത്തൂർ സെൻട്രൽ ജയിലിലടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.