കോടനാട് എസ്റ്റേറ്റ്: ജയലളിത, ശശികല എന്നിവരുടെ മുറികളിൽ പൊലീസ് പരിശോധന
text_fields
കോയമ്പത്തൂർ: കോടനാട് എസ്റ്റേറ്റിലെ കൊലപാതക--മോഷണ കേസുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് സംഘം വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. എസ്റ്റേറ്റ് ബംഗ്ലാവിൽനിന്ന് പണവും സ്വർണവും പ്രമാണപത്രങ്ങളും നഷ്ടപ്പെട്ടതായി അന്വേഷണത്തിൽ പൊലീസിന് ബോധ്യപ്പെട്ടിട്ടില്ല.
കോയമ്പത്തൂർ മേഖല ഡി.െഎ.ജി ദീപക് ദാമോദർ, നീലഗിരി എസ്.പി മുരളിരംഭ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് എസ്റ്റേറ്റ് ബംഗ്ലാവിൽ പരിശോധന നടത്തിയത്.
ജയലളിത, ശശികല എന്നിവർ ഉപയോഗിച്ചിരുന്ന മുറികളിലും ഇവർ പരിശോധന നടത്തി. എസ്റ്റേറ്റ് മാനേജർ നടരാജനെയും വിശദമായി ചോദ്യം ചെയ്തു. ജയലളിതയുടെ ഡ്രൈവറായിരുന്ന കനകരാജിെൻറ സേലം എടപ്പാടി ചിത്തിരപാളയത്തിലെ വീട്ടിലും മുഖ്യപ്രതി സയെൻറ മധുക്കരയിലെ ഭാര്യാവീട്ടിലും പൊലീസ് സംഘം പരിശോധന നടത്തി. ഇവിടങ്ങളിൽനിന്ന് പൊലീസിന് കാര്യമായൊന്നും കണ്ടെടുക്കാനായില്ല. ചികിത്സയിൽ കഴിയുന്ന സയനെ ബുധനാഴ്ച ഉച്ചക്ക് നീലഗിരി ജില്ല പൊലീസ് സൂപ്രണ്ട് മുരളിരംഭ സന്ദർശിച്ച് ഡോക്ടർമാരുമായി ചർച്ച നടത്തി.
കൃത്യം നടത്തിയ ശേഷം രണ്ട് കാറുകളിലായി പ്രതികൾ ഗൂഡല്ലൂർ ചെക്പോസ്റ്റ് വഴിയാണ് കടന്നുപോയത്.മതിയായ രേഖകളില്ലാത്തതിനാൽ കാർ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളിൽനിന്ന് 10,000 രൂപ ൈകക്കൂലി വാങ്ങി പൊലീസ് വിട്ടയച്ചെന്ന ആരോപണത്തിൽ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.