Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോടനാട് എസ്​റ്റേറ്റിലെ...

കോടനാട് എസ്​റ്റേറ്റിലെ കവർച്ചക്കു​ പിന്നിൽ തമിഴ്നാ​ട് മുഖ്യമന്ത്രിയെന്ന്

text_fields
bookmark_border
കോടനാട് എസ്​റ്റേറ്റിലെ കവർച്ചക്കു​ പിന്നിൽ തമിഴ്നാ​ട് മുഖ്യമന്ത്രിയെന്ന്
cancel

ന്യൂഡല്‍ഹി: ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റില്‍ നടന്ന കവര്‍ച്ചക്കു പിന്നില്‍ തമിഴ്​നാട്​ മുഖ്യമന്ത്രി എടപ് പാടി പളനിസാമിയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവൽ. ടി.ടി.വി. ദിനകരൻ, വി.കെ. ശശികല തുടങ്ങിയവർ നടത്തിയ കുറ് റസമ്മതങ്ങളുടെ വിഡിയോ ടേപ്പുകള്‍ കൈക്കലാക്കാനാണ് കവർച്ച. ഇതുസംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മാത്യു സാമ​ുവൽ വ്യക്​തമാക്കി.

വിവിധ അഴിമതിക്കേസുകളിൽപെട്ടതിനെത്തുടര്‍ന്ന് ജയലളിതക്കു​ മുന്നില്‍ നേതാക്കൾ നടത്തിയ കുറ്റസമ്മത ദൃശ്യങ്ങള്‍ വിഡിയോയില്‍ ചിത്രീകരിച്ചിരുന്നു. ഇവ ഉപയോഗിച്ച്​ ജയലളിത ഇവരെ ഭീഷണിപ്പെടുത്തി. അതേ രീതി പിന്തുടരാനാണ്​ പളനിസാമിയും ശ്രമിച്ചത്​. അ​േദ്ദഹം കവർച്ച ഏൽപിച്ചത്​ മലയാളികളടങ്ങിയ സംഘത്തെയാണെന്നും മാത്യു സാമുവൽ പറഞ്ഞു.


കവർച്ചയിൽ പ​െങ്കടുത്തവരെന്ന്​ അവകാശ​െപ്പടുന്നവരും വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു. അഞ്ചു കോടിയാണ്​ കവർച്ചക്ക്​ പ്രതിഫലമായി നൽകിയതെന്ന്​ സംഘത്തിലുണ്ടായിരുന്ന സയൻ പറഞ്ഞു. കൂടുതൽ ചോദ്യങ്ങൾക്ക്​ പ്രതികരിക്കാൻ തയാറാകാതിരുന്ന മാത്യു സാമുവൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന്​ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodanad estate casekodanad estate murder casemalayalam newsmalayalam news onlinemalayalam news updates
News Summary - kodanad estate murder case- india news
Next Story