കൊടനാട് എസ്റ്റേറ്റ് കൊള്ളയുമായി ബന്ധമില്ല –എടപ്പാടി പളനിസാമി
text_fieldsചെന്നൈ: കൊടനാട് കൊള്ള സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും ഇത്തരം കുപ്രചാരണങ്ങ ൾ നടത്തുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. തെഹൽക മുൻ എഡിറ്റർ മാത്യു സാമുവേൽ ഡൽഹിയിൽ വിഡിയോ വഴി നടത്തി യ വാർത്തസമ്മേളനത്തിലാണ് ജയലളിതയുടെ കൊടനാട് എസ്റ്റേറ്റ് കൊള്ള-കൊലപാതക സ ംഭവങ്ങൾക്കു പിന്നിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണെന്ന ആരോപണമുന്നയിച്ചത്.
പ്രസ്തുത കേസിൽ കോടതിയിൽ വിചാരണ നടക്കുന്നുണ്ടെന്നും 22 തവണ കോടതിയിൽ ഹാജരായ പ്രതികൾ അപ്പോഴൊന്നും പറയാത്ത കുറ്റാരോപണങ്ങൾ ഇപ്പോൾ പറയുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളാണുള്ളതെന്നും ഇതിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബംഗ്ലാവിൽ സൂക്ഷിച്ചിരുന്ന രഹസ്യരേഖകളാണ് കവർന്നതെന്നും ഇത് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കു വേണ്ടിയായിരുെന്നന്നും കേസിലെ പ്രതികളായ തൃശൂർ കെ.വി. സയൻ, വാളയാർ മനോജ് എന്നിവർ വിഡിയോയിൽ വെളിപ്പെടുത്തുന്നു. ജയലളിതയുടെ മരണത്തിലെ ദുരൂഹതകളെക്കുറിച്ച് കൂടുതൽ തെളിവുകൾ താമസിയാതെ പുറത്തുവരുമെന്നും മാത്യൂ സാമുവേൽ അറിയിച്ചു.
ജയലളിതയുടെ മുൻ ഡ്രൈവറും സേലം സ്വദേശിയുമായ കനകരാജാണ് സംഘത്തലവൻ. കവർച്ചക്കുശേഷം നടന്ന തുടർമരണങ്ങൾ സംഭവത്തിെൻറ ദുരൂഹത വർധിപ്പിച്ചു. എസ്റ്റേറ്റിലെ അക്കൗണ്ടൻറ് ദിനേഷ്കുമാർ വസതിയിൽ തൂങ്ങിമരിച്ചു. കേസിലെ ഒന്നാം പ്രതി കനകരാജ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. അടുത്തദിവസം സയനും കുടുംബവും സഞ്ചരിച്ച കാർ പാലക്കാടിന് സമീപം അപകടത്തിൽപെെട്ടങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.