കോടിയേരിക്കെതിരെ രാജ്നാഥിന് ബി.ജെ.പിയുടെ പരാതി
text_fieldsന്യൂഡൽഹി: ചൈന അനുകൂല പ്രസംഗം നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് ബി.ജെ.പി പരാതി നൽകി. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.
കോടിയേരിയുടേത് ഇന്ത്യവിരുദ്ധ പരാമർശമാണ്. തുടർച്ചയായി രാജ്യത്തെ അപമാനിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. ഇതിനുപിന്നിൽ ശക്തമായ ഗൂഢാലോചനയുണ്ടെന്നും അത് കേന്ദ്ര സർക്കാർ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്-ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് പറഞ്ഞു.
ചൈനയുമായി കൂട്ടുചേർന്ന് രാജ്യത്തെ തകർക്കാനുള്ള സി.പി.എം നീക്കത്തെ ജനത്തിന് മുന്നിൽ തുറന്നുകാട്ടാൻ പ്രചാരണം ആരംഭിക്കുമെന്നും ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ കൃഷ്ണദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.