ഐഫോൺ പ്ലാന്‍റിലെ ജീവനക്കാരുടെ അക്രമം: വീഴ്ച സമ്മതിച്ച് വിസ്ട്രൺ; വൈസ് പ്രസിഡന്‍റിനെ പുറത്താക്കി
text_fieldsബംഗളൂരു: കോലാർ നരസിപുരയിലെ തങ്ങളുടെ പ്ലാൻറിൽ ജീവനക്കാർക്കുനേരെ നടന്ന അനീതി സമ്മതിച്ച് വിസട്രൺ കമ്പനി. തെറ്റുതിരുത്തൽ നടപടിയുെട ഭാഗമായി തായ്വാനീസ് കമ്പനിയായ വിസ്ട്രണിെൻറ ഇന്ത്യയിലെ വൈസ് പ്രസിഡൻറിനെ പുറത്താക്കിയ മാനേജ്മെൻറ് ലേബർ ഏജൻസികളെ നിയന്ത്രിക്കാനും തൊഴിലാളികൾക്ക് മതിയായ വേതനം ഉറപ്പുവരുത്താനും നടപടി തുടങ്ങി. ചില തൊഴിലാളികൾക്ക് കൃത്യമായി വേതനം ലഭിച്ചിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായും തങ്ങളുടെ വീഴ്ചയിൽ എല്ലാ തൊഴിലാളികളോടും ക്ഷമ ചോദിക്കുന്നതായും കമ്പനി അധികൃതർ പ്രതികരിച്ചു. ലോകോത്തര ബ്രാൻഡായ ആപ്പിളിെൻറ നിർമാണ കരാർ ഏറ്റെടുത്ത വിസ്ട്രണിെൻറ കോലാറിലെ പ്ലാൻറിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് െതാഴിലാളി പ്രതിഷേധം അക്രമത്തിൽ കലാശിച്ചത്.
തിരുത്തൽ നടപടിയുടെ ഭാഗമായാണ് വിസ്ട്രൺ ഇൻഫോകോം മാനുഫാക്ചറിങ് ഇന്ത്യയുടെ ഇന്നവേഷൻ ബിസിനസ് ഗ്രൂപ്പ് വൈസ് പ്രസിഡൻറ് വിൻസൻറ് ലീയെ മാനേജ്മെൻറ് പുറത്താക്കിയത്. മുഴുവൻ ജീവനക്കാർക്കും അടിയന്തരമായി നഷ്ടപരിഹാരം നൽകുകയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളുെമന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
കമ്പനിയുമായും കമ്പനിയുടെ പ്രവർത്തനങ്ങളുമായും തൊഴിലാളികളടക്കമുള്ളവർക്ക് എന്തെങ്കിലും ആക്ഷേപങ്ങളുെണ്ടങ്കിൽ അറിയിക്കാൻ കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹോട്ട്ലൈൻ സൗകര്യം ഏർപ്പെടുത്തി.
അതേസമയം, തടഞ്ഞുവെച്ച തങ്ങളുടെ വേതനം പലർക്കും ലഭിച്ചുതുടങ്ങിയതായി തൊഴിലാളികൾ പറഞ്ഞു. പണം അക്കൗണ്ടിൽ വീണെന്ന് ഉറപ്പുവരുത്താൻ മാനേജ്മെൻറ് നേരിട്ട് തൊഴിലാളികളെ ഫോണിൽ ബന്ധപ്പെടുന്നുമുണ്ട്. മുഴുവൻ തുകയും വൈകാതെ നൽകുമെന്ന് തൊഴിലാളികളെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.