ഭാഗവതിന്‍റെ പരിപാടിക്ക് ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചു
text_fieldsകൊൽകത്ത: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുക്കാനിരുന്ന പരിപാടിക്ക് ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചു. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ നടക്കാനിരുന്ന പരിപാടിക്കായി ബുക്ക് ചെയ്തിരുന്ന സര്‍ക്കാര്‍ ഹാളിനുള്ള അനുമതിയാണ് റദ്ദാക്കിയത്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തില്‍ സിസ്റ്റര്‍ നിവേദിതയുടെ പങ്ക് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിനാണ് വേദി നിഷേധിച്ചത്.
വിജയദശമിയോടും മുഹറം പത്തിനോടും അടുത്ത ദിവസമാണ് പരിപാടി നടത്താനിരുന്നത്. അതിനാല്‍ പല തരത്തിലുള്ള പ്രശ്നസാധ്യത കണക്കിലെടുത്താണ് മമത സര്‍ക്കാറിന്‍റെ നടപടി. ഗവര്‍ണര്‍ കേസരിനാഥ് തൃപാദിയും പരിപാടിയിലെ മുഖ്യാതിഥിയാണ്.
പരിപാടിക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധവുമായി ആർ.എസ്.എസ് രംഗത്തെത്തിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി ജൂലൈയിൽ തന്നെ സർക്കാറിന്‍റെ അനുമതി തേടിയിരുന്നു. എന്നാൽ, ആഗസ്റ്റ് 31 ന് ഓഡിറ്റോറിയത്തിന്‍റെ ബുക്കിങ് സർക്കാർ റദ്ദാക്കുകയായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.