‘ഹിന്ദു പാകിസ്താൻ’ പരാമർശം: തരൂരിന് കൊൽക്കത്ത കോടതിയുടെ അറസ്റ്റ് വാറണ്ട്
text_fieldsകൊൽക്കത്ത: ബി.ജെ.പി വീണ്ടും അധികാരത്തിലേറിയാല്‍ ഇന്ത്യയെ ‘ഹിന്ദു പാകിസ്താൻ’ ആക്കുമെന്ന് വിവാദ പ്രസ്താവ ന നടത്തിയ ശശി തരൂര്‍ എം.പിക്കെതിരെ കൊൽക്കത്ത കോടതിയുടെ അറസ്റ്റ് വാറണ്ട്. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ശശി തരൂര്‍ രാജ്യത്തെ അപമാനിച്ചുവെന്നും മത വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് അഭിഭാഷകനായ സുമീത് ചൗധരിയാണ് കോടതിയില്‍ ഹരജി നല്‍കിയത്. ആഗസ്റ്റ് 14ന് കോടതിയില്‍ തരൂര്‍ നേരിട്ട് ഹാജരാകണമെന്നാണ് നേരത്തെ കോടതി ഉതതരവിട്ടിരുന്നു.
ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുകയും രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പുതിയ ഭരണഘടന നിലവില്‍ വരുമെന്നും ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നുമായിരുന്നു തരൂരിെൻറ വിവാദ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.