Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊ​ൽ​ക്ക​ത്ത...

കൊ​ൽ​ക്ക​ത്ത ബ​ലാ​ത്സം​ഗ​ക്കൊ​ല​: വി​ചാ​ര​ണ പു​റ​ത്തേ​ക്കു​ മാ​റ്റാ​ൻ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചു

text_fields
bookmark_border
supreme court
cancel

ന്യൂ​ഡ​ൽ​ഹി: കൊ​ൽ​ക്ക​ത്ത​യി​ലെ ആ​ർ.​ജി കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ന്ന കേ​സി​ന്റെ വി​ചാ​ര​ണ പ​ശ്ചി​മ ബം​ഗാ​ളി​ന് പു​റ​ത്തേ​ക്കു​മാ​റ്റാ​ൻ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചു. ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്റേ​താ​ണ് ഉ​ത്ത​ര​വ്. തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ മ​റ്റൊ​രു അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​ൻ വി​ചാ​ര​ണ കോ​ട​തി ജ​ഡ്ജി​ക്ക് അ​ധി​കാ​ര​മു​ണ്ടാ​യി​രു​ന്നെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ബ​ലാ​ത്സം​ഗ​ക്കൊ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി.​ബി.​ഐ സ​മ​ർ​പ്പി​ച്ച ആ​റാം ത​ൽ​സ്ഥി​തി റി​പ്പോ​ർ​ട്ടും കോ​ട​തി പ​രി​ശോ​ധി​ച്ചു. അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നാ​ൽ എ​ന്തെ​ങ്കി​ലും നി​രീ​ക്ഷ​ണം ന​ട​ത്താ​ൻ കോ​ട​തി ത​യാ​റാ​യി​ല്ല. മു​ഖ്യ​പ്ര​തി സ​ഞ്ജ​യ് റോ​യ്ക്കെ​തി​രെ കൊ​ൽ​ക്ക​ത്ത കോ​ട​തി ന​വം​ബ​ർ നാ​ലി​ന് കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്നും 11 മു​ത​ൽ ദി​വ​സ​വും വി​ചാ​ര​ണ ആ​രം​ഭി​ക്കു​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ആ​രോ​ഗ്യ ​വി​ദ​ഗ്ധ​രു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് പ്രോ​ട്ടോ​കോ​ൾ ഉ​ണ്ടാ​ക്കാ​ൻ രൂ​പ​വ​ത്ക​രി​ച്ച ദേ​ശീ​യ ദൗ​ത്യ​സം​ഘം (എ​ൻ.​ടി.​എ​ഫ്) റി​പ്പോ​ർ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. റി​പ്പോ​ർ​ട്ട് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും കൈ​മാ​റാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. നാ​ലാ​ഴ്ച​ക്കു​ശേ​ഷം കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SupremeCourtKolkata Doctor Rape Murder
News Summary - Kolkata doctor rape murder: Supreme Court to transfer the trial Agreed
Next Story