മദ്യലഹരിയിൽ ഒാടിച്ച കാറിടിച്ച് ഒരാൾ മരിച്ചു; ഫാഷൻ ഡിസൈനർ അറസ്റ്റിൽ
text_fieldsകൊൽക്കത്ത: മദ്യലഹരിയിൽ ഫാഷൻ ഡിസൈനറായ യുവതി ഒാടിച്ച കാർ ഇടിച്ച് ഒരാൾ മരിച്ചു. കാർ ഒാടിച്ച അദിതി അഗർവാൾ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്തയിലെ ഇൗസ്റ്റേൺ മെട്രോ പൊളിറ്റൻ ബൈപ്പാസിൽ ഞായറാഴ്ച രാവിെല 6.30ഒാടെയായിരുന്നു സംഭവം.
അമിത വേഗതയിൽ വന്ന കാർ ബസ് കാത്തു നിൽക്കുകയായിരുന്നയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവ ശേഷവും കാർ നിർത്താതെ നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ഒാടിച്ചു പോവുകയായിരുന്നു. സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് യുവതിയെ പിടികൂടിയത്.
രക്ത പരിശോധനയിൽ യുവതി അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തി. നഗരത്തിലെ പബ്ബിൽ നിന്ന് പുറത്തിറങ്ങിയ യുവതി സുഹൃത്തുക്കളെ വഴിയിൽ ഇറക്കിയ ശേഷം വീട്ടിലേക്ക് പോകവെയാണ് അപകടം നടന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മരിച്ച വ്യക്തി ലതർ കോംപ്ലക്സിലെ ജോലിക്കാരനാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇയാളുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.