പെൻഷൻ ലഭിക്കാൻ മകൻ അമ്മയുടെ മൃതദേഹം സൂക്ഷിച്ചത് മൂന്നുവർഷം
text_fieldsകൊൽകത്ത: പെന്‍ഷന്‍ കിട്ടാന്‍ മകന്‍ അമ്മയുടെ മൃതദഹേം വീട്ടിൽ ഫ്രീസറിൽ സൂക്ഷിച്ചത് മൂന്നു വർഷം. കൊല്‍ക്കത്തയിലെ റോബിസൺ സ്ട്രീറ്റിലാണ് സംഭവം നടന്നത്.
റിട്ട.എഫ്.സി.ഐ ഓഫീസറായിരുന്ന ബീന മസൂംദാറിെൻറ മൃതദേഹമാണ് മകന്‍ സുവബ്രത മസൂംദര്‍ ശീതീകരിച്ച് സൂക്ഷിച്ചത്. ലെതര്‍ ടെക്നോളജിസ്റ്റായ ഇയാൾ മൃതദേഹം അഴുകാതിരിക്കാനും ഗന്ധം വരാതിരിക്കുന്നതും പ്രത്യേക രാസപദാര്‍ഥങ്ങളും ഇതിനായി ഉപയോഗിച്ചിരുന്നു.
80 കാരിയായ ബീന മസൂംദർ 2015 ഏപ്രിൽ ഏഴിനാണ് മരിച്ചത്. ബെഹ്ലയിെല െജയിംസ് ലോങ് സരണിയിലാണ് ഇവർ താമസിച്ചിരുന്നത്. എഫ്.സി.ഐ ഓഫീസറായിരുന്ന വിരമിച്ച ബീനക്ക് 50,000 രൂപ പ്രതിമാസ പെന്‍ഷനായി ലഭിച്ചിരുന്നു. മരിച്ച ശേഷവും പെന്‍ഷന്‍ തുടർന്ന് കിട്ടുന്നതിനാണ് മകന്‍ അമ്മയുടെ മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചത്. അമ്മയുടെ വിരലടയാളം ഉപയോഗിച്ചാണ് മരണശേഷവും ഇയാൾ പെന്‍ഷന്‍ തുക കൈപ്പറ്റിയിരുന്നത്.
വീട്ടിലെത്തിയ സമീപവാസികളായ യുവാക്കൾ രാസപദാർത്ഥങ്ങളുെട രൂക്ഷ ഗന്ധത്തെ കുറിച്ച് സംശയം പ്രകടിപ്പിക്കുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹം കണ്ടെത്തിയത്. കാര്യമായ കേടുപാടുകളൊന്നുമില്ലാതെയാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ലെതർ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന സുവബ്രതോക്ക് മൃതദേഹം അഴുകാതെ ശീതീകരിച്ച് സൂക്ഷിക്കുന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നു. ഇയാളുടെ 90-വയസുള്ള പിതാവും ഈ വീട്ടിലാണ് കഴിഞ്ഞിരുന്നത്.
മൃതദേഹം സൂക്ഷിച്ചാൽ പുനർജന്മം ഉണ്ടാകുമെന്ന് പറഞ്ഞാണ് മകൻ തന്നെ വിശ്വസിപ്പിച്ചതെന്ന് ഗോപാല്‍ ചന്ദ്ര മസൂംദര്‍ പറഞ്ഞു.
ലെതർ പ്രോസസിങ് കമ്പനിയിൽ ഉദ്യോഗസ്ഥനായ സുവബ്രതോക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. പിന്നീട് അമ്മ മരിച്ചപ്പോൾ പെൻഷൻ തുക നേടുന്നതിന് അവർ ജീവിച്ചിരിക്കുന്നുവെന്ന് വരുത്തി പണം സ്വന്തമാക്കുകയായിരുന്നു.
പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു. മൃതദേഹം പൊലീസ് മോറച്ചറിയിലേക്ക് മാറ്റി. വീട്ടിനകത്ത് കണ്ടെത്തിയ ഫ്രീസറും മറ്റ് രാസപദാർത്ഥങ്ങളും പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.