കൊൽക്കത്തയിൽ സ്ഫോടനം; കുട്ടി മരിച്ചു ഒമ്പതുപേർക്ക് പരിക്ക്
text_fieldsന്യൂഡൽഹി: കൊൽക്കത്തയിലെ നാഗർബസാർ മേഖലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുവയസ്സുകാരൻ കൊല്ലപ്പെട്ടു. മരിച്ച കുട്ടിയുടെ അമ്മയടക്കം ഒമ്പതുപേർക്ക് പരിക്കുണ്ട്.
കൊൽക്കത്ത വിമാനത്താവളത്തിനടുത്തുനിന്ന് രണ്ടു കിലോമീറ്റർ അകലെ അടച്ചിട്ട കടക്ക് പുറത്താണ് സ്ഫോടനമുണ്ടായത്. ഇതിന് സമീപത്തുണ്ടായിരുന്ന പഴക്കച്ചവടക്കാരന് ഗുരുതര പരിക്കേറ്റു. ബിഭാഷ് ഘോഷ് ആണ് മരിച്ച കുട്ടി.
വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് ബോംബ് സ്ഫോടനമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുറഞ്ഞ പ്രഹരശേഷിയുള്ള സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് ബരക്ക്പോർ കമീഷണർ രാജേഷ് കുമാർ സിങ്ങ് പറഞ്ഞു. സംഭവത്തിനു പിന്നാലെ രാഷ്്ട്രീയ ആരോപണങ്ങളും കൊഴുത്തു. തൃണമൂൽ കോൺഗ്രസ് നേതാവും ഡംഡം നഗരസഭാ ചെയർമാനുമായ പഞ്ചു റോയിയെ ലക്ഷ്യമിട്ടാണ് സ്ഫാടനമുണ്ടായതെന്ന് പാർട്ടി എം.എൽ.എ സുജിത് ബോസ് ആരോപിച്ചു.
ആർ.എസ്.എസ് ആണ് സംഭവത്തിന് പിന്നിലെന്ന് മറ്റൊരു തൃണമൂൽ എം.എൽ.എ പൂർണേന്ദു ബോസും പറഞ്ഞു. ആർ.എസ്.എസും തൃണമൂലിനെതിരെ രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.