കൊൽക്കത്ത പൊലീസ് കമീഷണറെ സി.ബി.െഎ ഷില്ലോങ്ങിൽ ചോദ്യംചെയ്തു
text_fieldsഷില്ലോങ്: വിവാദമായ ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത െപാലീസ് ക മീഷണർ രാജീവ് കുമാറിെന സി.ബി.െഎ സംഘം ഷില്ലോങ്ങിൽ ചോദ്യംചെയ്തു. രാവിലെ 11ന് തുടങ ്ങിയ ചോദ്യംചെയ്യൽ രാത്രി വൈകുവോളം നീണ്ടു. അതിസുരക്ഷയുള്ള ഷില്ലോങ്ങിലെ ഒാക്ലൻഡ ിലുള്ള സി.ബി.െഎ ഒാഫിസിലായിരുന്നു ചോദ്യംചെയ്യൽ. സുപ്രീംകോടതി നിർദേശങ്ങൾ പാലിച ്ചാണ് നടപടി. ചിട്ടി തട്ടിപ്പ് കേസ് സുപ്രീംകോടതി നിർദേശപ്രകാരം സി.ബി.െഎക്ക് കൈമാറുന്നതിനുമുമ്പ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിെൻറ ചുമതല കുമാറിനായിരുന്നു.
ചോദ്യംചെയ്യലിനായി ഡൽഹിയിൽനിന്ന് മൂന്നു മുതിർന്ന സി.ബി.െഎ ഉദ്യോഗസ്ഥർ മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലെത്തിയിരുന്നു. മറ്റു സ്വാധീനങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകാനിടയില്ലാത്ത, ബംഗാളിൽനിന്ന് മാറിയുള്ള നിഷ്പക്ഷ സ്ഥലമെന്ന നിലയിലാണ് ഷില്ലോങ് ചോദ്യംചെയ്യലിനായി നിർദേശിക്കപ്പെട്ടത്.
പശ്ചിമബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയും കേന്ദ്ര സർക്കാറും തമ്മിലെ പോരിന് പുതിയ മാനം നൽകി കഴിഞ്ഞ ഞായറാഴ്ച രാത്രി കൊൽക്കത്തയിലുണ്ടായ നാടകീയ സംഭവങ്ങളാണ് രാജീവ് കുമാറിെൻറ ഇന്നലത്തെ ചോദ്യംചെയ്യലിൽ എത്തിയത്. ചിട്ടി തട്ടിപ്പ് കേസന്വേഷണത്തിെൻറ ഭാഗമെന്നു പറഞ്ഞ് കൊൽക്കത്ത പൊലീസ് കമീഷണറുടെ വസതിയിൽ 40 അംഗ സി.ബി.െഎ സംഘം റെയ്ഡിന് എത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. കമീഷണർ രാജീവ് കുമാറിനെ ചോദ്യംചെയ്യണമെന്ന ആവശ്യവുമായി എത്തിയ സംഘത്തെ ബംഗാൾ പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് കമീഷണറുടെ വസതിയിൽ മുഖ്യമന്ത്രി മമത ബാനർജി എത്തി, സി.ബി.െഎയെ ഉപയോഗിച്ച് സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നാരോപിച്ച് കുത്തിയിരിപ്പ് സമരം നടത്തി.
പിന്നീട് ഫെബ്രുവരി അഞ്ചിന് കേന്ദ്ര സർക്കാർ-മമത ഏറ്റുമുട്ടലിന് താൽക്കാലിക അറുതിവരുത്തിയ ഇടക്കാല ഉത്തരവിൽ കൊൽക്കത്ത പൊലീസ് കമീഷണറോട് സി.ബി.െഎക്ക് മുമ്പാകെ ഹാജരാകാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഷില്ലോങ്ങിൽ സി.ബി.െഎക്ക് മുമ്പാകെ എത്തുന്ന പൊലീസ് കമീഷണർ രാജീവ് കുമാറിനെതിരെ അറസ്റ്റ് അടക്കം തുടർനടപടിയൊന്നും എടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇൗ വിധിയെ തുടർന്നാണ് മമത ബാനർജി കൊൽക്കത്തയിൽ നടത്തിയ ധർണ ചൊവ്വാഴ്ച അവസാനിപ്പിച്ചത്.
ചിട്ടി തട്ടിപ്പ് കേസുകളിൽ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘത്തെ നയിച്ചിരുന്ന രാജീവ് കുമാർ രേഖകളിൽ കൃത്രിമം കാണിച്ചുവെന്നാണ് സി.ബി.െഎക്കുവേണ്ടി കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചിരുന്നത്. ഹാജരാകാൻ സമൻസ് അയച്ചിട്ടും രാജീവ് കുമാർ വന്നില്ലെന്നും വേണുഗോപാൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.