മമതയുടെ കൗണ്ടർ അറ്റാക്ക്: നാഗേശ്വര റാവുവിെൻറ ഭാര്യയുടെ കമ്പനികളിൽ റെയ്ഡ്
text_fieldsകൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊല്‍ക്കത്ത പൊലീസ് കമീഷണര്‍ രാജീവ് കുമാര്‍ ശനിയാഴ്ച സി.ബി.ഐക്ക് മ ുമ്പാകെ ഹാജരാകാനിരിക്കെ പുതിയ നീക്കവുമായി കൊൽക്കത്ത പൊലീസ്. സി.ബി.ഐ മുന്‍ ഇടക്കാല ഡയറക്ടറായിരുന്ന എം. നാഗേശ ്വര റാവുവിന് ബന്ധമുള്ള രണ്ട് സ്ഥാപനങ്ങളിൽ കൊല്‍ക്കത്ത പൊലീസ് റെയ്ഡ് നടത്തി.
നാഗേശ്വര റാവുവിെൻറ ഭാര്യക്ക് പങ്കാളിത്തമുള്ള എയ്ഞ്ചല മെര്ക്കൈൻറൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലും കൊല്‍ക്കത്തയിലെ മറ്റൊരിടത്തുമാണ് റെയ്ഡ് നടന്നത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നാഗേശ്വര റാവുവിെൻറ ഭാര്യയുടെ കമ്പനിക്കെതിരെ നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
കമ്പനിയും സന്ധ്യയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നതിന് തെളിവുകൾ കണ്ടെത്തിയതായി സൂചനയുണ്ട്. കമ്പനിയിൽനിന്ന് ശമ്പളമെന്ന നിലക്കും സന്ധ്യ പണം കൈപ്പറ്റിയിരുന്നത്രെ. എന്നാൽ, പണമിടപാടുകൾക്കെല്ലാം കൃത്യമായ രേഖകളുണ്ടെന്നും അനധികൃത സമ്പാദ്യത്തിെൻറ പ്രശ്നമേ ഉദിക്കുന്നില്ലെന്നും നാഗേശ്വർ റാവു പ്രതികരിച്ചു.
അതേസമയം ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമീഷണര്‍ രാജീവ് കുമാര്‍ ചോദ്യം ചെയ്യലിനായി ഇന്ന് ഷില്ലോങിലെത്തിയിട്ടുണ്ട്. നേരത്തെ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി കമ്മീഷണര്‍ ഓഫീസിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇൗ സംഭവത്തിന് ശേഷം കേന്ദ്ര സർക്കാരും മമതാ സർക്കാരും പോരിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.