'സിയാച്ചിൻ ചലേ റിക്ഷാവാല'; ഈ റിക്ഷാക്കാരെൻറ അടുത്ത ലക്ഷ്യം സിയാച്ചിൻ, സന്ദേശം പരിസ്ഥതി സംരക്ഷണവും
text_fieldsകൊൽക്കത്ത: നഗരത്തിലെ ഒരു റിക്ഷാക്കാരൻ മാത്രമല്ല സതേയ ദാസ്. പരിസ്ഥിതി സംരക്ഷണത്തിനായി ഏതു വഴി തിരഞ്ഞെടുക്കാനും മനസാന്നിധ്യമുള്ള ഒരു പ്രകൃതി സ്നേഹി കൂടിയാണ് അദ്ദേഹം.
തെൻറ റിക്ഷയുമായി കൊൽക്കത്തയിൽനിന്ന് സിയാച്ചിൻ അതിർത്തിലേക്ക് യാത്രയിലാണ് ഇേപ്പാൾ സതേയ ദാസ്. ഞായറാഴ്ച വൈകിട്ടാണ് സതേയ ദാസിെൻറ യാത്ര ആരംഭിച്ചത്.
രണ്ടു തവണ ലഡാക്കിൽ സൈക്കിൾ റിക്ഷയുമായി പോയി വന്നിട്ടുണ്ട് ഇദ്ദേഹം. മൂന്നുമാസം കൊണ്ടായിരുന്നു ദാസിെൻറ യാത്ര. പ്രകൃതി സംരക്ഷണത്തിെൻറ പ്രധാന്യം ഉയർത്തിക്കാട്ടിയാണ് ഓരോ യാത്രകളും. ഇത്തവണ ജല, ഭൂമി, പ്രകൃതി സംരക്ഷണത്തിെൻറ പ്രധാന്യം വിവരിച്ചാണ് ദാസിെൻറ സഞ്ചാരം.
സിയാച്ചിനിലേക്കുള്ള യാത്രയിൽ 1000 മാസ്കും ഇദ്ദേഹം കൈവശം സൂക്ഷിച്ചിട്ടുണ്ട്. വഴിയിൽ കണ്ടുമുട്ടുന്നവർക്ക് സമ്മാനിക്കാനാണ് ഈ മാസ്കുകൾ. തൃണമൂൽ കോൺഗ്രസ് എം.എൽ.എ തപാഷ് ചാറ്റർജിയാണ് ദാസിെൻറ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
മനാലി വഴി പോയി ശ്രീനഗർ വഴി മടങ്ങുകയാണ് ദാസിെൻറ ലക്ഷ്യം. 'ലഡാക്ക് ചലേ റിക്ഷാവാല' എന്ന പേരിൽ ദാസിെൻറ ലഡാക്ക് യാത്ര ഒരു ഡോക്യുമെൻററിയാക്കിയിരുന്നു. 65 ാമത് ദേശീയ ചലചിത്ര വിഭാഗത്തിൽ പുരസ്കാരവും ഇത് നേടിയിരുന്നു.
'2014ൽ ഞാൻ ശ്രീനഗർ വഴി ലഡാക്കിലെത്തിയിരുന്നു. ലോക സമാധാന സന്ദേശം ഉയർത്തിക്കാട്ടിയായിരുന്നു യാത്ര. 2007ലായിരുന്നു മനാലിയിലേക്കുള്ള യാത്ര. ആഗോള താപനത്തിെൻറ സന്ദേശം ഉയർത്തിക്കാട്ടി നടത്തിയ യാത്രയിൽ 5000 വിത്തുകളും കൊണ്ടുപോയിരുന്നു. വഴിയരികിൽ ഈ വിത്തുകളെല്ലാം നട്ടിരുന്നു. ഇപ്പോൾ, 2021ൽ സിയാച്ചിൻ അതിർത്തിയിലേക്ക് പോകാനാണ് തീരുമാനം. ആഗോള താപനത്തോടൊപ്പം, ജലം, ഭൂമി, പ്രകൃതി സംരക്ഷണമാണ് സന്ദേശം' -ദാസ് പറയുന്നു.
വഴിയിൽ കണ്ടുമുട്ടുന്ന ജനങ്ങൾക്ക് വിതരണം ചെയ്യാനായി മാസ്കുകൾ എടുത്തിട്ടുണ്ട്. എല്ലാവരോടും മാസ്ക് ധരിച്ച് സ്വയവും കുടുംബത്തെയും രക്ഷിക്കാൻ അഭ്യർഥിക്കുന്നു. അതിനേക്കാളുപരി നമ്മുടെ മനസാന്നിധ്യമാണ് ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.