Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചിട്ടിതട്ടിപ്പ്​:...

ചിട്ടിതട്ടിപ്പ്​: ഉന്നത പൊലീസ്​ ഉദ്യോഗസ്ഥനെതിരെ നടപടിയുമായി​ സി.ബി.​െഎ

text_fields
bookmark_border
ചിട്ടിതട്ടിപ്പ്​: ഉന്നത പൊലീസ്​ ഉദ്യോഗസ്ഥനെതിരെ നടപടിയുമായി​ സി.ബി.​െഎ
cancel

കൊൽക്കത്ത: പശ്​ചിമബംഗാളിലെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട്​ ഉന്നത പൊലീസ്​ ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുങ്ങി സി.ബി.​െഎ. അന്വേഷണവുമായി സഹകരിക്കാത്തിനെ തുടർന്നാണ്​ രാജീവ്​ കുമാർ എന്ന ഉദ്യോഗസ്ഥനെതിരെ സി.ബി.​െഎ കർശന നടപടിക്ക്​ ഒരുങ്ങുന്നത്​.

റോസ്​വാലി, ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട്​ ചോദ്യം ചെയ്യലിന്​ ഹാജരാവാൻ ആവശ്യപ്പെട്ട്​ രാജീവ്​ കുമാറിന്​ നിരവധി തവണ നോട്ടീസ്​ ​കൈമാറിയെങ്കിലും ​അദ്ദേഹം അതിന്​ തയാറായില്ലെന്ന്​ സി.ബി.​െഎ ആരോപിക്കുന്നു. സി.ബി.​െഎയിൽ നിന്ന്​ ഒഴിഞ്ഞുമാറുന്നത്​ തുടർന്നാൽ ഉദ്യോഗസ്ഥനെ അറസ്​റ്റ്​ ചെയ്യുന്നതുൾപ്പടെയുള്ള നടപടികളിലേക്ക്​ നീങ്ങുമെന്നും അന്വേഷണ ഏജൻസി വ്യക്​തമാക്കി.

1986 ബാച്ച്​ ​െഎ.പി.എസ്​ ഉദ്യോഗസ്ഥനായ രാജീവ്​ കുമാറിന്​ ചിട്ടി തട്ടിപ്പിലെ ചില നിർണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ്​ സി.ബി.​െഎ സംശയിക്കുന്നത്​. ഇതിനെ തുടർന്നാണ്​ ചോദ്യം ചെയ്യലിന്​ ഹാജരാവാൻ അദ്ദേഹത്തോട്​ നിർദേശിച്ചത്​. വെള്ളിയാഴ്​ച തന്നെ രാജീവ്​ കുമാർ ഒാഫീസിൽ നിന്ന്​ പുറത്ത്​ പോയെന്നും തിങ്കളാഴ്​ച ചിലപ്പോൾ തിരിച്ചെത്തുമെന്നും അദ്ദേഹത്തി​​​​െൻറ ഒാഫീസിലെ ജീവനക്കാർ അറിയിച്ചു.

റോസ്​വാലി ചിട്ടി കേസിൽ 15,000 കോടിയും ശാരദ കേസിൽ 2,500 കോടിയുടേയും തട്ടിപ്പ്​ നടന്നിട്ടുണ്ടെന്നാണ്​ ആരോപണം. തൃണമൂൽ കോൺഗ്രസ്​ നേതാക്കൾക്ക്​ തട്ടിപ്പുമായി ബന്ധമുണ്ടെന്നും ആരോപണമുയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIwest bengalmalayalam newsRajeev Kumar
News Summary - Kolkata Top Cop Rajeev Kumar Goes "Missing"-India news
Next Story