കൊൽക്കത്തയിൽ 59 ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
text_fieldsകൊൽക്കത്ത: ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമ തകർത്ത പ്രദേശത്ത് തള്ളിക്കയറാൻ ശ്രമിച്ച 59 ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റുചെയ്തവരിൽ രണ്ട് സ്തീകളും ഉൾപ്പെടുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ദിലീപ് ഘോഷിെൻറ നേതൃത്വത്തിലാണ് പ്രവർത്തകരെത്തിയത്.
പ്രതിഷേധം എല്ലാ ജില്ല കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ദിലീപ് ഘോഷ് പറഞ്ഞു. ത്രിപുരയിലെ ലെനിൻ പ്രതിമ തകർത്തതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ ഗ്രൂപ്പായ റാഡിക്കലാണ് കഴിഞ്ഞ ദിവസം ശ്യാമപ്രസാദ് മുഖർജിയുടെ അർധകായ പ്രതിമ തകർത്തത്. പ്രതിമ പുനർനിർമിച്ചുനൽകുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.