കൊങ്കൺപാത ഇരട്ടിപ്പിക്കും; പുതുതായി 21 സ്റ്റേഷനുകൾ കൂടി
text_fieldsപനാജി: കൊങ്കൺ റെയിൽപാതയുടെ ഒരു ഭാഗം ഇരട്ടിപ്പിക്കാനും പുതുതായി 21 സ്റ്റേഷനുകൾ കൂടി നിർമിക്കാനും പദ്ധതിയുള്ളതായി കൊങ്കൺ റെയിൽവെ കോർപറേഷൻ ജനറൽ മനേജർ ജോസഫ് ഇ. ജോർജ് അറിയിച്ചു. കർണാടകയിലെ മംഗലാപുരത്തുനിന്ന് മഹാരാഷ്ട്രയിലെ റോഹ വരെയുള്ള 738 കിലോമീറ്റർ പാതയിൽ 147 കിലോമീറ്ററാണ് ഉടൻ ഇരട്ടിപ്പിക്കുക.
പുതിയവ വരുന്നതോടെ സ്റ്റേഷനുകളുടെ എണ്ണം 87 ആയി ഉയരും. 3000 കോടി ചെലവിട്ടാണ് പാത ഇരട്ടിപ്പിക്കുന്നത്. ഇതിൽ 35 കിലോമീറ്റർ ഭാഗം ഗോവ മേഖലയിലാണ്. നിലവിൽ കൊങ്കൺപാതയിൽ 1110 കോടി ചെലവിട്ട് വൈദ്യുതീകരണം നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.