കൊങ്കൺ റെയിൽവേയെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കുന്നു
text_fieldsമുംബൈ: മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കൊങ്കൺ റെയിൽവേ കോർപറേഷനെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കുന്നു. ഭാവി പദ്ധതികൾക്കായുള്ള ഫണ്ടിന്റെ അഭാവംമൂലം, കേന്ദ്ര സർക്കാറിന്റെ നിർദേശപ്രകാരമാണ് നീക്കം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ബുധനാഴ്ച മഹാരാഷ്ട്ര നിയമസഭയെ അറിയിച്ചതാണ് ഈ കാര്യം.
കൊങ്കൺ റെയിൽവേയുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.എൽ.സി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫഡ്നാവിസ്. 1998ലാണ് കൊങ്കൺ റെയിൽവേ നിലവിൽവന്നത്. മഹാരാഷ്ട്രയിലെ റോഹയിൽനിന്ന് തുടങ്ങി കർണാടകയിലെ ടോക്കൂറിൽ അവസാനിക്കുന്നതാണ് (741 കിലോമീറ്റർ) കൊങ്കൺ പാത. റെയിൽവേ മാൻ ഇ. ശ്രീധരനാണ് കൊങ്കൻ കോർപറേഷന്റെ ആദ്യ ചെയർമാൻ. നിരവധി തുരങ്കപാതകൾകൊണ്ടും മലകളെ കൂട്ടിമുട്ടിക്കുന്ന റെയിൽവേ പാലംകൊണ്ടും പ്രസിദ്ധമാണ് കൊങ്കൺ റെയിൽ പാത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.