യുവതിയെ ക്യാമ്പിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസ്: മൂന്ന് സി.ആർ.പി.എഫുകാർക്ക് സസ്പെൻഷൻ
text_fieldsജമ്മു: സി.ആർ.പി.എഫ് ക്യാമ്പിൽ യുവതിയെ തടവിൽപാർപ്പിച്ച് ബലാത്സംഗം ചെയ്തതായി പരാതി. പൂഞ്ച് ജില്ലയിലെ മാണ്ഡി പ്രദേശത്തുനിന്നുള്ള 24കാരിയെയാണ് മൂന്ന് സി.ആർ.പി.എഫുകാർ ക്യാമ്പിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്.
മാർച്ച് 10നാണ് സംഭവം. യുവതിയുടെ പരാതിയിൽ ഡൊമാന പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആരോപണവിധേയരായ മൂന്ന് സി.ആർ.പി.എഫ് ജവാന്മാരെ സസ്പെൻഡ് ചെയ്തതായി സി.ആർ.പി.എഫ് വക്താവ് ആശിഷ് കുമാർ ഝാ അറിയിച്ചു.
ബലാത്സംഗത്തിെൻറ ദൃശ്യങ്ങൾ പകർത്തുകയും സംഭവം പുറത്തുപറഞ്ഞാൽ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറഞ്ഞു.
ബന്ധുവീട്ടിൽ പോകാൻ ബസിൽ നിന്നിറങ്ങിയ യുവതിയെ യൂനിഫോമിട്ട ജവാന്മാർ തടഞ്ഞ് ക്യാമ്പിലേക്ക് ബലമായി കൊണ്ടുപോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.