മരണം 110, കോട്ടയിലെ ശിശുമരണം ഹൈപോതെർമിയ മൂലമെന്ന് വിദഗ്ധർ
text_fieldsകോട്ട (രാജസ്ഥാൻ): കോട്ട ജെ.കെ. ലോൺ ആശുപത്രിയിൽ ശിശുമരണം തുടർക്കഥയാകുന്നതിന് കാരണം ഹൈപോതെർമിയ ആണെന്ന് വ ിദഗ്ധ സംഘത്തിൻെറ വിലയിരുത്തൽ. ശരീര ഊഷ്മാവിൻെറ അനന്തുലിതാവസ്ഥയാണ് ഹൈപോതെർമിയ.
ശരീര ഊഷ്മാവ് 35 ഡിഗ്രി സേൽഷ്യസിന് (95 ഫാരൻഹീറ്റ്) താഴേക്ക് പോകുന്ന അവസ്ഥയാണിത്. 37 ഡിഗ്രി സേൽഷ്യസ് (98.6 ഫാരൻഹീറ്റ്) ആണ് സാധാരണ ശരീര ഊഷ്മാവ്. നവജാതശിശുക്കൾക്ക് 36.5 ഡിഗ്രി സേൽഷ്യസ് ശരീര ഊഷ്മാവ് ആണ് വേണ്ടത്. ഇതിലും താണുപോയപ്പോൾ ജീവൻ രക്ഷിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രിയിൽ ഇല്ലാതിരുന്നതാണ് ശിശുക്കളുടെ മരണം വർധിക്കാൻ കാരണമെന്ന് പരിശോധനക്ക് ശേഷം വിദഗ്ധ സംഘം വ്യക്തമാക്കി.
ശിശുക്കളുടെ ശരീര ഊഷ്മാവ് സന്തുലിതമായി നിലനിർത്താനുള്ള ആശുപത്രിയിലെ വാമറുകൾ കേടായിരുന്നെന്നും ആവശ്യത്തിന് ഉപകരണങ്ങൾ ഇല്ലെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അതിനിടെ, ഞായറാഴ്ച മൂന്ന് കുട്ടികൾ കൂടി മരിച്ചപ്പോൾ കഴിഞ്ഞ 36 ദിവസത്തിനിടെ കോട്ട ആശുപത്രിയിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 110 ആയി. കഴിഞ്ഞ ഡിസംബറിൽ മാത്രം 100 ശിശുക്കളാണ് ഇൗ സർക്കാർ ആശുപത്രിയിൽ മരിച്ചത്. ഈ വർഷവും അടുപ്പിച്ചടുപ്പിച്ച് ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ശനിയാഴ്ചയാണ് കേന്ദ്രം നിയോഗിച്ച ജോഥ്പുർ എ.ഐ.ഐ.എം.എസിലെ വിദഗ്ധരടങ്ങുന്ന സംഘം ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ചികിത്സ പിഴവ് വന്നിട്ടുണ്ടോയെന്നും പരിശോധിക്കാനെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.