ദളിതർക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമം നടന്നിട്ടുള്ളത് അഖിലേഷ് യാദവിൻറെ ഭരണകാലത്ത്; ആരോപണവുമായി കെ.പി മൗര്യ
text_fieldsലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി ആയിരിക്കെ സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ തട്ടിയെടുത്തെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ആരോപണവുമായി ഉപമുഖ്യമന്ത്രി അഖിലേഷ് യാദവ്. പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണയോടെയാണ് അഖിലേഷ് സർക്കാർ രൂപീകരിച്ചത്. അതേ സർക്കാറിനു കീഴിലാണ് പിന്നോക്ക ദളിത് വിഭാഗങ്ങൾ ഏറ്റവും കൂടുതൽ പീഡനങ്ങൾ അനുഭവിച്ചതെന്നുമാണ് മൗര്യ പറഞ്ഞത്.
ദളിത് വിഭാഗങ്ങളുടെ അധികാരങ്ങൾ തട്ടിയെടുത്ത് സ്വന്തം ജാതിയിലുള്ളവർക്ക് നൽകിയെന്ന് മൗര്യ ആരോപിച്ചു. ആർ.എസ്.എസിൻറെ ആശയങ്ങൾ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. ആർ.എസ്.എസിനെക്കുറിച്ചറിയണമെങ്കിൽ ഒരു വർഷം രാഹുൽ ആർ.എസ്.എസ് ശാഖയിൽ ചെലവഴിക്കണെമെന്നും ഇത്തരം പ്രസ്താവനകളിൽ നിന്ന് അദ്ദേഹം വിട്ട് നിൽക്കണമെന്നും മൗര്യ കൂട്ടിച്ചേർത്തു.
തങ്ങളുടെ ഭരണ പരാജയം മറച്ചു വയ്ക്കുന്നതിനു വേണ്ടിയുള്ള ബിജെപിയുടെ ശ്രമമാണ് വഖഫ് ഭേദഗതിക്ക് പിന്നിലെന്ന് ചൊവ്വാഴ്ച അഖിലേഷ് കുമാർ യാദവ് ആരോപിച്ചിരുന്നു. പൊതു ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് സർക്കാർ മറുപടി നൽകാൻ തയാറാകുന്നില്ലെന്നും ഏതാനു ആളുകൾക്കു മാത്രമാണ് നേട്ടങ്ങൾ ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.