കഷ്ടപ്പാടുകൾക്ക് കാരണം ദൈവകോപം; 'െഹലികോപ്ടർ' വഴിപാടുമായി കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ
text_fieldsബംഗളൂരു: ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടറിൽ പറന്ന് ദർശനത്തിനെത്തിയതിന് പരിഹാരക്രിയയായി വഴിപാടുമായി കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ.
ബെള്ളാരി ഹുവിനഹാദഗലി താലൂക്കിലെ മൈലർലിംഗേശ്വർ ക്ഷേത്രത്തിലാണ് വെള്ളിയിൽ തീർത്ത ഹെലികോപ്ടർ രൂപം വഴിപാടായി ഡി.കെ. ശിവകുമാർ നടക്കുവെച്ചത്. രണ്ടുവര്‍ഷം മുമ്പായിരുന്നു ശിവകുമാര്‍ ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്ടറില്‍ പറന്നെത്തി ദര്‍ശനം നടത്തിയത്.
എന്നാൽ, ആകാശമാര്ഗമെത്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് വിശ്വാസികളുടെ പരമ്പരാഗത പദയാത്രക്ക് എതിരാണെന്നാണ് ഇവിടത്തെ വിശ്വാസം. ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടറിൽ പറന്ന് ദർശനം നടത്തിയശേഷം ദൈവകോപമുണ്ടായെന്നും ഇതേതുടർന്നാണ് കേന്ദ്ര ഏജൻസികളുടെ റെയ്ഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിടേണ്ടിവന്നതെന്നുമാണ് ശിവകുമാറും പാർട്ടി പ്രവർത്തകരിലെ ചിലരും വിശ്വസിക്കുന്നത്.
പാർട്ടി പ്രവർത്തകരിൽ ചിലരുടെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലെത്തി മാപ്പുചോദിച്ചതെന്ന് ശിവകുമാർ പറഞ്ഞു. ക്ഷേത്രത്തിലെത്തി ഹെലികോപ്ടർ രൂപം സമർപ്പിച്ചശേഷം അറിവില്ലായ്മ കൊണ്ട് സംഭവിച്ച് തെറ്റിന് ശിവകുമാര്‍ മാപ്പുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.