കെ.പി.സി.സി: ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡം പാലിക്കണമെന്ന് ഹൈക്കമാൻഡ്
text_fieldsന്യുഡൽഹി: കെ.പി.സി.സി പുനഃസംഘടനയിൽ ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡം പാലിക്കണമെന്ന് ഹൈക്കമാൻഡ് നിർദേശം. എം.പ ിമാരും എം.എൽ.എമാരും ഭാരവാഹികളായി വേണ്ട, എഴുപത് വയസ്സിന് മുകളിലുള്ളവരെ കെ.പി.സി.സിയിൽ നിന്ന് ഒഴിവാക്കണം, പത്ത ു വർഷമായി തുടരുന്ന ജനറൽ സെക്രട്ടറിമാരെ ഒഴിവാക്കണം എന്നീ നിർദേശങ്ങളും ഹൈക്കമാൻഡ് നൽകിയിട്ടുണ്ട്.
അതേസമയം, നിലവിൽ എം.പിമാരായ കൊടിക്കുന്നിൽ സുരേഷിനേയും കെ. സുധാകരനേയും കെ.പി.സി.സി വർക്കിങ് പ്രസിഡൻറുമാരായി നിലനിർത്തണമെന്ന സംസ്ഥാന നേതൃത്വത്തിൻെറ അഭ്യർഥന ഹൈക്കമാൻഡ് അംഗീകരിച്ചു. അതിനാൽ ഇവർ തൽസ്ഥാനത്ത് തുടരും.
പുനഃസംഘടന ചർച്ച അന്തിമ ഘട്ടത്തിലാണുള്ളത്. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി സെക്രട്ടറി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സോണിയാഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും നടത്തിയ ചർച്ചയിലാണ് ഒറ്റപദവി സംബന്ധിച്ച മാനദണ്ഡം പാലിക്കണമെന്ന് നിർദേശം നൽകിയത്.
നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ ജനപ്രതിനിധികൾ ഭാരവാഹികളാവുമ്പോൾ അത് പാർട്ടി പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് അവരെ പട്ടികയിൽ ഉൾക്കൊള്ളിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.