ദലിത് ഗവേഷക വിദ്യാർഥി ജെ.എൻ.യുവിൽ ജീവെനാടുക്കി
text_fieldsന്യൂഡൽഹി: ജെ.എൻ.യുവിലെ ദലിത് ഗവേഷക വിദ്യാർഥി കാമ്പസിന് സമീപം ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ സേലം സ്വദേശി മുത്തുകൃഷ്ണനാണ് (25)തിങ്കളാഴ്ച വൈകീട്ട് സുഹൃത്തിെൻറ വീട്ടിൽ തൂങ്ങിമരിച്ചത്. രോഹിത് വെമുല ആത്മഹത്യ ചെയ്ത് ഒരു വർഷം പിന്നിടുേമ്പാഴാണ് ദലിത് വിഭാഗത്തിൽപെട്ട ഒരു ഗവേഷക വിദ്യാർഥികൂടി ജീവെനാടുക്കി രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്.
രോഹിത് വെമുലക്ക് നീതി ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി പ്രക്ഷോഭരംഗത്തുള്ള ‘സാമൂഹികനീതിക്കായി സംയുക്ത കർമസമിതി’യുടെ സജീവ പ്രവർത്തകനായിരുന്നു മുത്തുകൃഷ്ണൻ. മികച്ച വിദ്യാർഥിയും എഴുത്തുകാരനുമായിരുന്ന മുത്തുകൃഷ്ണൻ ജീവിതം അവസാനിപ്പിച്ചത് വിശ്വസിക്കാനാവുന്നില്ലെന്ന് കർമസമിതി അംഗങ്ങൾ പറഞ്ഞു.
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ സുഹൃത്തിെൻറ വീട്ടിലെത്തിയ മുത്തുകൃഷ്ണൻ ഉറങ്ങണമെന്നാവശ്യപ്പെട്ട് മുറിക്കകത്ത് കയറി വാതിലടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തുറക്കാതിരുന്നതോടെ വീട്ടുകാർ സംശയം തോന്നി പൊലിസിനെ അറിയിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ലെങ്കിലും എം.ഫിൽ, പി.എച്ച്.ഡി പ്രവേശനങ്ങളിൽ സർവകലാശാലയിൽ കടുത്ത വിവേചനമുള്ളതായി ഇൗ മാസം പത്തിന് മുത്തുകൃഷ്ണൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
രോഹിത് വെമുലയുടെ മാതാവിനെ അഭിസംബോധന ചെയ്ത് കഴിഞ്ഞ വർഷം തെൻറ ബ്ലോഗിൽ രാജ്യത്തെ ദലിത്-പിന്നാക്ക വിഭാഗങ്ങളിലെ ജീവിതാവസ്ഥ തുറന്നുകാട്ടിയിരുന്നു. പത്താംക്ലാസ് പോലും കടന്നിട്ടില്ലാത്തവരാണ് രാജ്യത്തെ പ്രമുഖ സർവകലാശാലകളുടെ തലപ്പത്തിരിക്കുന്നത്. നിരവധി രോഹിത് വെമുലമാരെ അവർ കൊന്നുകൊണ്ടിരിക്കും. എന്നാൽ, ഞങ്ങളാണ് ഇൗ മണ്ണിെൻറ മക്കൾ. ഞങ്ങൾ കൊല്ലപ്പെട്ടാൽപിന്നെ ഇൗ രാജ്യമില്ലെന്നും മുത്തുകൃഷ്ണൻ േബ്ലാഗിൽ കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.