മഥുര പള്ളി കേസ്: നാലു മാസത്തിനകം തീർപ്പാക്കണം
text_fieldsഅലഹബാദ്: ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും നാലു മാസത്തിനകം തീർപ്പാക്കാൻ മഥുര കോടതിക്ക് അലഹബാദ് ഹൈകോടതി നിർദേശം.
കേസുമായി ബന്ധപ്പെട്ട് സുന്നി വഖഫ് ബോർഡ് ഉൾപ്പെടെ ഏതെങ്കിലും കക്ഷികൾ കോടതിയിൽ ഹാജരായില്ലെങ്കിൽ ഏകപക്ഷീയമായി കേസ് കേൾക്കാനും ജസ്റ്റിസ് സലീൽ കുമാർ നിർദേശിച്ചു. 'ഹിന്ദു ആർമി' നേതാവ് മനീഷ് യാദവ് അഡ്വ. മഹേന്ദ്ര പ്രതാപ് സിങ് മുഖേന നൽകിയ ഹരജി പരിഗണിച്ചാണ് ഉത്തരവ്.
ശ്രീകൃഷ്ണ ജന്മഭൂമിയോട് ചേർന്ന് ഷാഹി ഈദ്ഗാഹ് മസ്ജിദ് സ്ഥിതിചെയ്യുന്ന ഭൂമി സംബന്ധിച്ചാണ് തർക്കം.
മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസീബിന്റെ നിർദേശപ്രകാരം 1669-70ൽ കത്ര കേശവ് ദേവ് ക്ഷേത്രത്തിന്റെ 13.37 ഏക്കർ ഭൂമിയിലാണ് പള്ളി നിർമിച്ചതെന്നാണ് സംഘ്പരിവാർ ആരോപണം. പള്ളി തകർക്കാൻ ആവശ്യപ്പെട്ട് നിരവധി ഹരജികൾ മഥുര കോടതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.