Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷാഹി ഈദ്ഗാഹ് കേസുകൾ...

ഷാഹി ഈദ്ഗാഹ് കേസുകൾ ഒന്നായി പരിഗണിക്കുന്നത് പിൻവലിക്കില്ലെന്ന് കോടതി

text_fields
bookmark_border
Krishna Janmabhoomi Shahi Eidgah
cancel

പ്ര​യാ​ഗ് രാ​ജ്: മ​ഥു​ര ഷാ​ഹി ഈ​ദ്ഗാ​ഹ് വി​ഷ​യ​ത്തി​ൽ ഹി​ന്ദു പ​ക്ഷം സ​മ​ർ​പ്പി​ച്ച എ​ല്ലാ കേ​സു​ക​ളും ഒ​ന്നാ​യി പ​രി​ഗ​ണി​ക്കാ​നു​ള്ള ജ​നു​വ​രി 11ലെ ​വി​ധി പി​ൻ​വ​ലി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ര​ജി അ​ല​ഹാ​ബാ​ദ് ഹൈ​കോ​ട​തി ത​ള്ളി. വി​ഷ​യം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​യ​തി​നാ​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യും വി​ഷ​യം ക്രോ​ഡീ​ക​രി​ക്കു​ക​യും ചെ​യ്യും​മു​മ്പ് കേ​സു​ക​ൾ ഒ​ന്നാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും മു​സ്‍ലിം പ​ക്ഷ​ത്തി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ത​സ്നീം അ​ഹ്മ​ദി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, വ​സ്തു​വും പ്ര​തി​ഭാ​ഗ​വും ഒ​ന്നാ​യ​തി​നാ​ൽ ഏ​ക​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ട​തി​യു​ടെ പ​രി​ധി​യി​ൽ പെ​ട്ട വി​ഷ​യ​മാ​ണെ​ന്നും കോ​ട​തി ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ക്ക​ലാ​ണ് പ​രാ​തി​ക്കാ​രു​ടെ ല​ക്ഷ്യ​മെ​ന്നും ഹി​ന്ദു​പ​ക്ഷം വാ​ദി​ച്ചു. മ​ഥു​ര ഷാ​ഹി ഈ​ദ് ഗാ​ഹ് മ​സ്ജി​ദ് സ്ഥാ​പി​ച്ച​ത് കൃ​ഷ്ണ​ന്റെ ജ​ന്മ​സ്ഥ​ല​ത്താ​ണെ​ന്നും അ​തി​നാ​ൽ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നു​മാ​ണ് കേ​സു​ക​ളി​ലെ ആ​വ​ശ്യം.

തു​ട​ക്ക​ത്തി​ൽ മ​ഥു​ര​യി​ലെ സി​വി​ൽ കോ​ട​തി പ​രി​ഗ​ണി​ച്ച കേ​സു​ക​ൾ 2023 മേ​യി​ലാ​ണ് ഹൈ​കോ​ട​തി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​തി​നു പി​ന്നാ​ലെ കേ​സു​ക​ൾ ഒ​ന്നാ​യി പ​രി​ഗ​ണി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് ഹി​ന്ദു പ​ക്ഷം കോ​ട​തി​യി​ലെ​ത്തി. നീ​തി​യു​ടെ താ​ൽ​പ​ര്യ​ത്തി​ന് ഒ​ന്നാ​യി പ​രി​ഗ​ണി​ക്ക​ലാ​ണ് ഉ​ത്ത​മ​മെ​ന്ന് വ്യ​ക്ത​മാ​ക്കി 15 കേ​സു​ക​ളാ​ണ് ഹൈ​കോ​ട​തി ഒ​ന്നി​ച്ചു​പ​രി​ഗ​ണി​ക്കു​മെ​ന്ന് വി​ധി​ച്ച​ത്.

സ​മാ​ന സ്വ​ഭാ​വ​മു​ള്ള മൂ​ന്നു കേ​സു​ക​ൾ കൂ​ടി​യു​ള്ള​തി​ൽ ര​ണ്ടെ​ണ്ണം മ​റ്റു​ള്ള​വ​ക്കൊ​പ്പം ഒ​ന്നാ​യി ചേ​ർ​ക്ക​ണോ എ​ന്ന​ത് പി​ന്നീ​ട് പ​രി​ഗ​ണി​ക്കും. ന​വം​ബ​ർ ആ​റി​ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shahi Eidgah Mosque
News Summary - Krishna Janmabhoomi-Shahi Eidgah case: HC refuses to recall order on consolidating all suits
Next Story